FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
kerala

ആചാരം ലംഘിച്ച് യുവതി സന്നിധാനത്ത്

Sunday, Nov 19, 2017,14:23 IST By മെട്രൊ വാർത്ത A A A

സന്നിധാനം: ആചാരം ലംഘിച്ച് ശബരിമലയിലെത്തിയ മുപ്പത്തിയൊന്നുകാരിയെ പൊലീസ് പിടി കൂടി. നടപ്പന്തലിൽ എത്തിയപ്പോഴാണ് പിടി കൂടിയത്. പിന്നീട് ഇവരെ മടക്കി അയച്ചു. ഭർത്താവിനും മകനുമൊപ്പമാണ് അന്ധ്രാപ്രദേശ് കാരിയായ പാർവതി മല ചവുട്ടാനെത്തിയത്.

രാവിലെ സംശയം തോന്നിയതിനെ പൊലീസ് ഇവരെ തടഞ്ഞ് നിർ‌ത്തുകയായിരുന്നു. തിരച്ചറിയൽ കാർഡ് പരിശോധിച്ച പൊലീസ് ഇവരോട് കാര്യങ്ങൾ വ്യക്തമാക്കിയതിന് ശേഷം മടക്കി അയക്കുകയായിരുന്നു. 50 വയസ് കഴിഞ്ഞ സ്ത്രീകളെയും 10 വയസിൽ‌ താഴെ പ്രായമുള്ള സ്ത്രീകൾക്കുമാണ് ശബരിമല ദർശനത്തി് അനുമതി ഉള്ളത്.