FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
India

സക്കൂരാ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

Sunday, Nov 19, 2017,18:37 IST By മെട്രൊ വാർത്ത A A A

ശ്രീനഗർ: സക്കൂരയിൽ നവംബർ 17 ന് നടന്ന അക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഗോളഭീകരസംഘടനയായ ഐഎസ്. ഭീകരരും സുരക്ഷാസേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സുരക്ഷാ സേനയുടെ അക്രമണത്തിൽ ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു.

മറ്റൊരു ഭീകരനെ ജീവനോട് സൈന്യം പിടി കൂടിയിരുന്നു. സക്കൂര ആക്രമണത്തിന്‍റെ ഉത്തരവാദിത്വമേറ്റെടുത്ത് എത്തുന്ന മൂന്നാമത്തെ സംഘടനയാണ് ഐഎസ്. എന്നാൽ താഴ്‌വരയിൽ ഐഎസിന് ശക്തിയുണ്ടെന്ന് കരുതുന്നില്ലെന്നാണ് സൈന്യത്തിന്‍റെ പ്രതികരണം.സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.