FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Business

ഇനി വിവരങ്ങള്‍ ചോരില്ല, ആധാറിന് അധിക സുരക്ഷയൊരുക്കുന്നു

Monday, Nov 20, 2017,17:36 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ആധാറിന്‍റെ സുരക്ഷയെ സംബന്ധിച്ചുയർന്ന ആശങ്കകള്‍ക്ക് പരിഹാരമാകുന്നു. ഇതിനായി ആധാര്‍ നമ്പറിനൊപ്പം ഡമ്മി നമ്പറുകള്‍ കൂടി ഉള്‍പ്പെടുത്തി അധിക സുരക്ഷയൊരുക്കാനാണ് യൂണീക് ഐഡന്‍റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യു.ഐഡി.എ.ഐ) യുടെ തീരുമാനം.

നിലവിൽ സ്വകാര്യ വിവരങ്ങളുടെ സംരക്ഷണത്തിന് അന്താരാഷ്ട്ര തലത്തില്‍ തന്നെ ലഭ്യമായ ഏറ്റവും സുരക്ഷിതമായ രീതിയാണ് ഡമ്മി നമ്പര്‍ സുരക്ഷ. യഥാര്‍ത്ഥ നമ്പറിന് പകരം മറ്റൊരു നമ്പര്‍ നല്‍കുന്ന സുരക്ഷാ രീതിയാണ് ഇത്. ഡമ്മി നമ്പര്‍ ഉപയോഗിച്ച് വിവരങ്ങളുടെ ആധികാരികത ശരിയാണൊ എന്ന് പരിശോധിയ്ക്കാനല്ലാതെ വിവരങ്ങള്‍ ശേഖരിയ്ക്കാന്‍ സാധിയ്ക്കില്ല. ഡമ്മി സുരക്ഷ സംബന്ധിച്ച് ഉന്നത തലത്തില്‍ ചര്‍ച്ച നടന്നു വരികയാണെന്നും യുഐഡിഎഐ അധികൃതര്‍ വ്യക്തമാക്കി.