FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
World

അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ജഡ്ജിയായി ഇന്ത്യാക്കാരൻ

Tuesday, Nov 21, 2017,12:08 IST By മെട്രൊ വാർത്ത A A A

ഹേഗ്: അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ജഡ്ജിയായി ഇന്ത്യാക്കാരനായ ദൽവീർ ഭണ്ഡാരി. ഇന്ത്യയുടെ ദല്‍വീര്‍ ഭണ്ഡാരിയും ബ്രിട്ടന്‍റെ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡുമാണ് അവസാന ഘട്ട പോരാട്ടത്തിനുണ്ടായിരുന്നത്. നേരത്തേ 11 തവണ യുഎന്‍ പൊതുസഭയില്‍ വോട്ടെടുപ്പു നടന്നപ്പോള്‍ ഇന്ത്യയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.

ഭണ്ഡാരിക്ക് ആകെയുള്ള 193 പേരില്‍ 70 അംഗങ്ങളുടെ പിന്തുണ ലഭിച്ചപ്പോള്‍ 50 പേരാണ് ഗ്രീന്‍വുഡിനെ പിന്തുണച്ചത്. പൊതുസഭയില്‍ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഗ്രീന്‍വുഡിന്റെ പിന്മാറ്റം. 1945 ല്‍ രൂപീകൃതമായ രാജ്യാന്തര നീതിന്യായ കോടതിയിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബ്രിട്ടന് ജഡ്ജിയില്ലാതാകുന്നത്.