FLASH NEWS
Breaking News
ഷുഹൈബ് വധം, രണ്ടു സിപിഎം പ്രവർത്തകർ കീഴടങ്ങി
kerala

അന്വേഷണത്തോട് പൂർണമായി സഹകരിച്ചുവെന്ന് എ.കെ ശശീന്ദ്രൻ

Tuesday, Nov 21, 2017,11:54 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: ഫോൺകെണി വിവാദത്തിൽ അന്വേഷണത്തോട് പൂർണമായി സഹകരിച്ചുവെന്ന് മുൻമന്ത്രി എ.കെ ശശീന്ദ്രൻ. കമ്മീഷൻ ആവശ്യപ്പെട്ടപ്പോഴെല്ലാം അവർക്ക് മുന്നിൽ ഹാജരായി മൊഴി നൽകിയിട്ടുണ്ട്. റിപ്പോർട്ടിൽ എന്താണുള്ളതെന്ന് തനിക്കറിയില്ല.

മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല. പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കും. അന്വേഷണ റിപ്പോര്‍ട്ട് പി എസ് ആന്റണി സര്‍ക്കാരിന് കൈമാറിയതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് വാല്യങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടാണ് ജസ്റ്റിസ് പി എസ് ആന്‍റണി മുഖ്യമന്ത്രിക്ക് കൈമാറിയത്. സമഗ്രമായ റിപ്പോര്‍ട്ടില്‍ ശശീന്ദ്രന്‍ കുറ്റക്കാരനാണോ എന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ പറ്റില്ലെന്ന് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ജസ്റ്റീസ് പിഎസ് ആന്‍റണി വ്യക്തമാക്കി. ശശീന്ദ്രനെതിരെ ചില പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും സൂചനയുണ്ട്.