FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
kerala

ഉപരാഷ്ട്രപതി എത്തുന്നതിന് തൊട്ടുമുമ്പ് കൊച്ചിയില്‍ നാവികസേനയുടെ ആളില്ലാ വിമാനം തകര്‍ന്നുവീണു

Tuesday, Nov 21, 2017,12:57 IST By മെട്രൊ വാർത്ത A A A

കൊച്ചി: നാവികസേനയുടെ ആളില്ലാ ഡ്രോൺ വിമാനം നിരീക്ഷണ പറക്കലിനിടെ തകര്‍ന്നുവീണു. വെല്ലിങ്ടണ്‍ ഐലന്‍ഡിലെ എച്ച്എച്ച്എ ഇന്ധന ടാങ്ക് ടെര്‍മിനലിന് സമീപത്താണ് വിമാനം തകര്‍ന്നുവീണത് എന്നതും മേഖലയെെ ആശങ്കയിലാഴ്ത്തി.

ഇസ്രയേല്‍ നിര്‍മിത വിമാനത്തിനുണ്ടായ യന്ത്രത്തകരാറാണ് അപകടത്തിന് കാരണമെന്നാണ് നാവിക സേനയുടെ പ്രാഥമിക നിഗമനം. അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. അപകടം സംബന്ധിച്ച് വിശദമായ പരിശോധന നാവിക സേന ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ട്. ഉച്ചക്ക് നാവിക സേനാത്താവളത്തിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിമാനം ഇറങ്ങാനിരിക്കെയുള്ള ഈ അപകടം ഗൗരവമായാണ് സുരക്ഷാ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.