FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Health

ഗ്രാ​മ​ങ്ങ​ളി​ല്‍ ഇ​നി കു​ടും​ബ ഡോ​ക്റ്റ​ർ: മ​ന്ത്രി ശൈ​ല​ജ

Tuesday, Nov 21, 2017,10:55 IST By മെട്രൊ വാർത്ത A A A

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ സ​മ​ഗ്ര​മാ​യി പ​രി​ഷ്ക​രി​ക്കു​മെ​ന്നും ഗ്രാ​മ​ങ്ങ​ളി​ലെ ആ​തു​രാ​ല​യ​ങ്ങ​ളി​ലെ ഡോ​ക്റ്റ​ര്‍മാ​ര്‍ ഇ​നി മു​ത​ല്‍ കു​ടും​ബ ഡോ​ക്റ്റ​ര്‍മാ​രാ​യി പ്ര​വ​ര്‍ത്തി​ക്കു​മെ​ന്നും ആ​രോ​ഗ്യ- സാ​മൂ​ഹ്യ​നീ​തി മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. നൂ​ല്‍പ്പു​ഴ​യി​ല്‍ ആ​ര്‍ദ്രം പ​ദ്ധ​തി പ്ര​കാ​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പ​നം ന​ട​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. വ​ര്‍ധി​ച്ചു​വ​രു​ന്ന ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഗ്രാ​മീ​ണാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​നി​വാ​ര്യ​മാ​ണ്. ഇ​തി​നാ​യി ആ​ധു​നി​ക സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തും. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പ​ക​ര്‍ച്ച​വ്യാ​ധി​ക​ളെ ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച നാ​ല് മി​ഷ​നു​ക​ളി​ല്‍ ഒ​ന്നാ​യ ആ​ര്‍ദ്രം ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ക​രു​ത്താ​യി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് മു​ത​ല്‍ക്കൂ​ട്ടാ​യ ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ മു​ന്നേ​റ്റ​വും ആ​രോ​ഗ്യ​വ​കു​പ്പി​ന് സ​ഹാ​യ​ക​ര​മാ​ണ്. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍കും. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഡോ​ക്റ്റ​ര്‍മാ​രു​ടെ സേ​വ​നം വൈ​കീ​ട്ട് വ​രെ​യു​ണ്ടാ​കും. ഗ്രാ​മീ​ണ​രു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്‍ ക​രു​ത​ലോ​ടെ ഇ​ട​പെ​ടാ​ന്‍ ഡോ​ക്റ്റ​ര്‍മാ​ര്‍ക്ക് ക​ഴി​യ​ണം.
ഇ ​ഹെ​ല്‍ത്ത് പ​ദ്ധ​തി നൂ​ല്‍പ്പു​ഴ​യ്ക്ക് കൂ​ടു​ത​ല്‍ സ​ഹാ​യ​ക​ര​മാ​കും. പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണം ല​ഭ്യ​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ പ​ഞ്ചാ​യ​ത്ത് സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള ഈ ​ഹെ​ല്‍ത്ത് കേ​ന്ദ്ര​മാ​യി ഇ​ത് മാ​റി. ടെ​ലി​മെ​ഡി​സി​ന്‍ സം​വി​ധാ​നം കൂ​ടി വ​രു​ന്ന​തോ​ടെ ഈ ​ആ​ശു​പ​ത്രി​യു​ടെ മു​ഖം മാ​റും. നാ​ഷ​ണ​ല്‍ ഹെ​ല്‍ത്ത്മി​ഷ​ന്‍ ഫ​ണ്ട് ആ​യു​ഷ് ഫ​ണ്ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ട് എ​ന്നി​വ​യെ​ല്ലാം ഗ്രാ​മീ​ണാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന് ചാ​ല​ക​ശ​ക്തി​യാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.