FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
India

മുത്തലാഖ് നിരോധനം: ബിൽ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും

Tuesday, Nov 21, 2017,17:29 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: രാജ്യത്ത് മുത്തലാഖ് നിരോധനം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള ബില്‍ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ഭര്‍ത്താവ് ഉപേക്ഷിക്കുന്ന മുസ്‌ലിം സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും മുത്തലാഖ് നിയമം വഴി നിരോധിക്കുന്നതിനുമുള്ള നിയമനിർമാണമായിരിക്കും സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനായി മന്ത്രിതല സമിതി നിയമത്തിന്‍റെ കരട് തയാറാക്കുന്നുണ്ടെന്നും സൂചനയുണ്ട്.

മൂന്ന് തലാഖും ഒരുമിച്ച് ചൊല്ലി വിവാഹ മോചനം നേടുന്നത് (മുത്തലാഖ്) ഭരണഘടനാ  വിരുദ്ധമാണെന്ന് ചരിത്രപരമായ വിധിയിലൂടെ സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി ആറ് മാസത്തിനകം നിയമ നിര്‍മ്മാണം നടത്തണമെന്നും സുപ്രീംകോടതി അന്ന് നിർദേശിച്ചിരുന്നു.