FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
kerala

സിപിഐ വിഴുപ്പ് തന്നെ: നിലപാട് അവർത്തിച്ച് എംഎം മണി

Tuesday, Nov 21, 2017,11:23 IST By മെട്രൊ വാർത്ത A A A

തൊടുപുഴ: സിപിഐ വിഴുപ്പ് തന്നെയാണെന്ന് മന്ത്രി എംഎം മണി.കഴിഞ്ഞ ദിവസത്തെ പ്രസ്താവന വീണ്ടും എംഎം മണി ആവർത്തിച്ചതോടെ അടുത്ത കാലത്തൊന്നും സിപിഎം സിപിഐ പോര് അവസാനിക്കില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്.  പ​ര​സ്യ പ്ര​സ്താ​വ​ന​ക​ളും വി​മ​ര്‍ശ​ന​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നേ​തൃ​ത​ല​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ളെ​ല്ലാം കാ​റ്റി​ല്‍പ്പ​റ​ത്തിയാണ് അദേഹത്തിന്‍റെ പ്രസ്താവന.

സി​പി​ഐ എ​ന്ന വി​ഴു​പ്പു ചു​മ​ക്കേ​ണ്ട കാ​ര്യം സി​പി​എ​മ്മി​നി​ല്ലെ​ന്ന് മ​ന്ത്രി. തോ​മ​സ് ചാ​ണ്ടി പ്ര​ശ്‌​ന​ത്തി​ല്‍ ഹീ​റോ ച​മ​യാ​നു​ള്ള സി​പി​ഐ ശ്ര​മം ശു​ദ്ധ മ​ര്യാ​ദ​കേ​ടാ​ണ്. മു​ന്ന​ണി മ​ര്യാ​ദ കാ​ട്ടാ​ന്‍ സി​പി​ഐ ത​യാ​റാ​ക​ണം. മൂ​ന്നാ​ര്‍ വി​ഷ​യ​ത്തി​ലു​ള്‍പ്പെ​ടെ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ക്കാ​തെ​യാ​ണു പ​ല കാ​ര്യ​ങ്ങ​ളി​ലും സി​പി​ഐ ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന​ത്- മ​ല​പ്പു​റം വ​ണ്ടൂ​രി​ല്‍ സി​പി​എം ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന​ച്ച​ട​ങ്ങി​ലാണ് വിവാദ പ്രസ്താവന നടത്തിയത്.

സി​പി​എ​മ്മി​ന്‍റെ ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ളും സി​പി​ഐ​യു​ടെ മ​ണ്ഡ​ലം സ​മ്മേ​ള​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഭി​ന്ന​ത മൂ​ര്‍ച്ഛി​ക്കു​ന്ന​തു ഗു​ണ​ക​ര​മാ​കി​ല്ലെ​ന്നും പ​ര​സ്പ​രം കൊ​മ്പു​കോ​ര്‍ക്കു​ന്ന​തു നി​ര്‍ത്ത​ണ​മെ​ന്നും ത​ത്വ​ത്തി​ല്‍ ധാ​ര​ണ​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​രു പാ​ര്‍ട്ടി​ക​ളി​ലെ​യും നേ​താ​ക്ക​ള്‍ സം​യ​മ​നം പാ​ലി​ക്കു​ന്ന​തി​നി​ട​യി​ലാ​ണു ഇന്ന് വീണ്ടും  പ്രസ്താവന ആവർത്തിച്ചത്.