FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
kerala

ഹാദിയയുടെ മൊഴി അടച്ചിട്ട കോടതിയിൽ കേൾ‌ക്കണമെന്ന ആവശ്യവുമായി അശോകൻ സുപ്രീംകോടതിയിൽ

Tuesday, Nov 21, 2017,13:38 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ഹാദിയ കേസിൽ പുതിയ ആവശ്യവുമായി പിതാവ് അശോകൻ സുപ്രീംകോടതിയിൽ. ഈ മാസം 27 ന് ഹാദിയയുടെ മൊഴി കോടതി രേഖപ്പെടുത്താനിരിക്കെയാണ് പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്‍റെ വനിതാ വിഭാഗം നേതാവ് സൈനബയെയും സത്യസരണി ഭാരവാഹികളെയും വിളിച്ച് വരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയിൽ രേഖപ്പെടുത്തണമെന്ന് അശോകൻ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തയാറായിരുന്നില്ല.ഹാദിയയുടെ മൊഴി തുറന്ന കോടതിയിൽ തന്നെ കേൾക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വീണ്ടും പുതിയ ഹർജിയുമായി അദേഹം കോടതിയെ സമീപിക്കുകയായിരുന്നു.