FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
kerala

എൽഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കാൻ കെ.ഇ. ഇസ്‌മ‍യിലിന് സിപിഐ വിലക്കേർപ്പെടുത്തി

Wednesday, Nov 22, 2017,16:32 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനെതിരേ പരസ്യ പ്രതികരണം നടത്തിയ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്‌മയിലിനെതിരേ അച്ചടക്ക നടപടി. ഇടത് മുന്നണി യോഗത്തിനുള്ള പാർട്ടിയുടെ പ്രതിനിധി സ്ഥാനത്ത് നിന്നും ഇസ്‌മയിലിനെ നീക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഐയുടെ സംസ്ഥാന നിർവാഹക സമിതി യോഗമാണ് തീരുമാനിച്ചത്.

സംസ്ഥാന നേതൃത്വത്തിനെതിരേ പ്രതികരിച്ച ഇസ്‌മയിലിനെതിരേ നടപടി സ്വീകരിക്കാന്‍ കേന്ദ്ര നേതൃത്വത്തോട് ശുപാര്‍ശ ചെയ്യാനും എക്സിക്യൂട്ടീവ് തീരുമാനിച്ചു. തോമസ് ചാണ്ടിയുടെ രാജിക്ക് ശേഷം വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗതാഗത മന്ത്രിയുടെ രാജി വൈകിയില്ലെന്ന പ്രസ്താവനയാണ് ഇസ്മയിലിന് തിരിച്ചടിയായത്.