FLASH NEWS
Breaking News
ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു
kerala

കൂട്ടുത്തരവാദിത്വം വേണ്ടത് തീരുമാനങ്ങളിൽ: കാനം രാജേന്ദ്രൻ

Wednesday, Nov 22, 2017,17:38 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: മന്ത്രിസഭായോഗ ബഹിഷ്കരണത്തിൽ പാർട്ടി ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തതെന്ന് കാനം രാജേന്ദ്രൻ. മുന്നണി മര്യാദ ലംഘിച്ചുവെന്ന് പറയുന്നവർ പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന ഏത് കാര്യത്തിലാണ് സിപിഐ എതിർപ്പ് പ്രകടിപ്പിച്ചതെന്ന് പറയണം.

തോസ് ചാണ്ടി വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് പത്താം തിയതി ചേർന്ന് സിപിഐ യോഗം തീരുമാനം എടുത്തിരുന്നു. അത് എൽഡിഎഫ് യോഗത്തിൽ അത് അറിയിച്ചിരുന്നു. ചാണ്ടിയുടെ രാജിയല്ലാതെ മറ്റ് മാർഗമില്ലെന്നായിരുന്നു സിപിഐ നിലപാട്. പതിനാലാം തിയതിയിലെ കോടതി പരാമർശം ഗുരുതരമായിരുന്നു. അതിനാൽ 15ാം തിയതിയിലെ മന്ത്രിസഭായോഗത്തിൽ തോമസ് ചാണ്ടിക്കൊപ്പം ഇരിക്കേണ്ടെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു.

ചാണ്ടി വിഷയത്തിൽ പാർട്ടി എപ്പോഴും ഒറ്റക്കെട്ടാണ്. നിർഭാഗ്യവശാൽ‌ ചില ശബ്ദങ്ങൾ അതിനെതിരെ ഉയർന്ന് വന്നു. അത് ദേശീയ നേതൃത്വത്തെ അറിയിക്കാൻ തീരുമാനിച്ചുവെന്നും കാനം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.