FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Articles

കോ​ൺ​ഗ്ര​സി​നെ ന​യി​ച്ച അ​മ്മ​മ​ന​സ്

Wednesday, Nov 22, 2017,14:40 IST By വി​പി​ൻ വി. ​രാ​ജ് A A A

കാ​ലം ത​നി​ക്കു വേ​ണ്ടി ക​രു​തി​വ​ച്ച ഏ​റ്റ​വും വ​ലി​യ ആ​ശ്‌​ച​ര്യം 2004 മേ​യ് 18ന്‍റെ സാ​യാ​ഹ്‌​ന​മാ​യി​രി​ക്കു​മെ​ന്ന് മു​ൻ രാ​ഷ്‌​ട്ര​പ​തി എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം ഒ​രി​ക്ക​ലും ക​രു​തി​യി​രി​ക്കി​ല്ല. കു​റ​ച്ചു കൂ​ടി വ്യ​ക്ത​മാ​യി പ​റ​ഞ്ഞാ​ൽ ആ ​സാ​യാ​ഹ്ന​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ കാ​ർ റെ​യ്‌​സി​ന ഹി​ൽ​സി​ന്‍റെ ഗേ​റ്റ് ക​ട​ന്നെ​ത്തു​ന്ന​തു​വ​രെ… ഇ​ന്ത്യ​യു​ടെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​നു​ള്ള മ​ന​സു​മാ​യി കാ​ത്തി​രു​ന്ന രാ​ഷ്‌​ട്ര​പ​തി​യു​ടെ മു​ന്നി​ലേ​ക്ക് നീ​ല ത​ല​പ്പാ​വു​വ​ച്ച മ​ൻ​മോ​ഹ​ൻ സി​ങ് എ​ന്ന സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​നെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ ക്ഷ​ണി​ച്ച​പ്പോ​ൾ രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ലെ സ്റ്റെ​നൊ​ഗ്ര​ഫ​ർ​ക്ക് ഒ​രു പ​ണി​കൂ​ടി അ​ധി​കം കി​ട്ടു​ക​യാ​യി​രു​ന്നു. ത​യാ​റാ​ക്കി​വ​ച്ച കു​റി​പ്പി​ൽ​നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി സോ​ണി​യ ഗാ​ന്ധി എ​ന്ന​ത് തി​രു​ത്തു​ക​യെ​ന്ന അ​ധി​ക ജോ​ലി! ക​ലാം ത​ന്‍റെ ഓ​ർ​മ​പ്പു​സ്ത​കം ടേ​ണി​ങ് പോ​യ്ന്‍റ്സ്‌: എ ​ജേ​ണി ത്രൂ ​ചാ​ല​ഞ്ച​സി​ൽ പ​റ​ഞ്ഞ​തു പോ​ലെ, രാ​ഷ്‌​ട്ര​പ​തി ഭ​വ​ന്‍റെ മാ​ത്രം ഊ​ഹ​മാ​യി​രു​ന്നി​ല്ല, സോ​ണി​യ ഗാ​ന്ധി​യെ​ന്ന പ്ര​ധാ​ന​മ​ന്ത്രി. 7 റെ​യ്സ് കോ​ഴ്സ് റോ​ഡി​നു മു​ക​ളി​ലെ വാ​യു​വി​നു മാ​ത്ര​മാ​യി​രു​ന്നി​ല്ല മു​ൻ​വി​ധി​യു​ടെ ക​ന​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​റ്റ​ലി​ക്കാ​രി അ​ന്‍റോ​ണി​യ എ​ഡ്‌​വി​ജ് ആ​ൽ​വി​ന മെ​യ്നൊ എ​ന്ന സോ​ണി​യ ഗാ​ന്ധി​യു​ടെ കൈ​യി​ൽ രാ​ജ്യ​ത്തി​ന്‍റെ ഭാ​ഗ​ധേ​യം ക​ണ്ട​വ​രാ​യി​രു​ന്നു ഭൂ​രി​പ​ക്ഷ​വും.

എ​ന്താ​യാ​ലും ബി​ജെ​പി​യു​ടെ തീ​പ്പൊ​രി പ്ര​സം​ഗ​ക സു​ഷ​മ സ്വ​രാ​ജി​ന് മു​ടി വ​ടി​ച്ച് രാ​ഷ്‌​ട്രീ​യം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നി​ല്ല, സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി​ക്ക് പൗ​ര​ത്വ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ നി​യ​മ നൂ​ലാ​മാ​ല​ക​ളി​ലേ​ക്കു ക​ട​ക്കേ​ണ്ടി​യും വ​ന്നി​ല്ല. ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​ല്ലാം അ​സ്ഥാ​ന​ത്താ​ക്കി മ​ൻ​മോ​ഹ​ൻ പ്ര​ധാ​ന​മ​ന്ത്രി പ​ദ​മേ​റി. വൈ​കു​വോ​ളം വെ​ള്ളം കോ​രി നി​റ​ച്ച ക​ലം ഉ​ട​യ്ക്കു​ക​യാ​യി​രു​ന്നി​ല്ല സോ​ണി​യ; ഭ​ദ്ര​മാ​യി കൈ​മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യം സാ​ക്ഷ്യം​വ​ഹി​ച്ച​ത് ക​രു​ത്ത​യാ​യ യു​പി​എ ചെ​യ​ർ​പെ​ഴ്സ​നു കീ​ഴി​ലു​ള്ള ഭ​ര​ണ മു​ന്നേ​റ്റം. ഒ​രു ദ​ശാ​ബ്ദ​ത്തോ​ളം അ​ധി​കാ​ര​ത്തി​ൽ​ത്തു​ട​രാ​ൻ യു​പി​എ​യ്ക്ക് ശ​ക്തി​പ​ക​ർ​ന്ന് അ​ണി​യ​റ​യി​ൽ സ​ജീ​വ​മാ​യി അ​വ​ർ. പാ​ർ​ട്ടി​ക്കു​ള്ളി​ൽ‌ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ൾ​ക്ക് അ​റു​തി​യാ​യി. ഇ​ന്ത്യ​യെ​ന്നാ​ൽ ഇ​ന്ദി​ര​യെ​ന്ന പ​ഴ​യ മു​ദ്രാ​വാ​ക്യ​ത്തി​ന് ബ​ദ​ലു​ണ്ടാ​യി; കോ​ൺ​ഗ്ര​സ് എ​ന്നാ​ൽ സോ​ണി​യ!
രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​ക്ക​ഥ​ക​ൾ ഒ​ന്നൊ​ന്നാ​യി പു​റ​ത്തു​വ​ന്ന​പ്പോ​ഴും പാ​ർ​ട്ടി​യെ കു​ലു​ങ്ങാ​തെ പി​ടി​ച്ചു​നി​ർ​ത്തി. എ​ന്നാ​ൽ, പ​ത്തു​വ​ർ​ഷ​ത്തി​ല​ധി​ക​മെ​ന്ന​ത് യു​പി​എ​യെ​യെ സം​ബ​ന്ധി​ച്ച് ക​ടു​ത്ത വ്യാ​മോ​ഹ​മാ​യി​പ്പോ​യി. കോ​ൺ​ഗ്ര​സി​നെ സം​ബ​ന്ധി​ച്ച് 2004 എ​ത്ര​മാ​ത്രം ശു​ഭ​മാ​യി​രു​ന്നോ, അ​തി​ന്‍റെ പ​ത്തി​ര​ട്ടി അ​ഭി​ശ​പ്‌​ത​മാ​യി​രു​ന്നു 2014. പാ​ർ​ട്ടി​യു​ടെ എ​ക്കാ​ല​ത്തെ​യും ദാ​രു​ണ​മാ​യ പ​ത​ന​മാ​യി​രു​ന്നു കാ​ലം കാ​ത്തു​വ​ച്ച​ത്. എ​ന്നാ​ൽ, പ​രാ​ജ​യ​ത്തി​ൽ പ​ത​റി മാ​റി​നി​ന്നി​ല്ല, സോ​ണി​യ ഗാ​ന്ധി​യെ​ന്ന നേ​താ​വ്. അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തി​രു​ന്നു നി​ര​ന്ത​രം പ്ര​സ്ഥാ​ന​ത്തെ പ്ര​ചോ​ദി​പ്പി​ച്ചു. ഒ​ടു​വി​ൽ ശാ​രീ​രി​ക വി​ഷ​മ​ത​ക​ൾ തീ​ർ​ത്തും വി​ല​ങ്ങു​ത​ടി​യാ​യ​പ്പോ​ൾ മാ​ത്രം പൊ​തു​രാ​ഷ്‌​ട്രീ​യ​ത്തി​ൽ​നി​ന്ന് അ​ൽ​പ്പാ​ൽ​പ്പ​മാ​യി വി​ടു​ത​ൽ നേ​ടു​ക​യാ​യി​രു​ന്നു. രാ​ഹു​ലി​നെ ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് നി​യോ​ഗി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ഈ ​പി​ന്മാ​റ്റം. ര​ണ്ടു ദ​ശാ​ബ്ദ​ത്തോ​ളം കോ​ൺ​ഗ്ര​സി​നെ ന​യി​ച്ച് ര​ണ്ടു​ത​വ​ണ അ​ധി​കാ​ര​ത്തി​ലേ​റ്റി​യ നേ​താ​വ് പൂ​ർ‌​ണ​മാ​യും അ​ണി​യ​റ​യി​ലേ​ക്ക് പി​ൻ​വാ​ങ്ങു​മ്പോ​ൾ രാ​ഹു​ൽ എ​ന്ന 48കാ​ര​നി​ലേ​ക്കാ​ണ് രാ​ജ്യം ഉ​റ്റു നോ​ക്കു​ന്ന​ത്. 2004ലെ ​മാ​ജി​ക്ക് ആ​വ​ർ​ത്തി​ക്കു​മോ എ​ന്ന ചോ​ദ്യ​വും ഉ​യ​ർ​ന്നു വ​രു​ന്നു.
1984ൽ ​ഭ​ർ​ത്താ​വ് രാ​ജീ​വ് ഗാ​ന്ധി​ക്കു വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യാ​ണ് സോ​ണി​യ​യെ​ന്ന രാ​ഷ്‌​ട്രീ​യ​ക്കാ​രി​യു​ടെ തു​ട​ക്കം. അ​ത്ര ശ​ക്ത​മാ​യ​ല്ലെ​ങ്കി​ലും രാ​ജീ​വി​നൊ​പ്പം രാ​ഷ്‌​ട്രീ​യ വേ​ദി​ക​ളി​ൽ സാ​ന്നി​ധ്യ​മാ​യി. എ​ന്നാ​ൽ രാ​ജീ​വി​ന്‍റെ മ​ര​ണാ​ന​ന്ത​രം ഇ​നി​യാ​ര് എ​ന്ന ചോ​ദ്യ​ത്തി​നു മു​ന്നി​ൽ ഒ​റ്റ ഉ​ത്ത​ര​മാ​യി നി​ൽ​ക്കേ​ണ്ടി വ​ന്ന​പ്പോ​ൾ അ​ധി​കാ​ര​ത്തി​ന്‍റെ വ​ഴി​ക​ളി​ലേ​ക്കാ​യി​രു​ന്നി​ല്ല സോ​ണി​യ ഗാ​ന്ധി​യെ​ന്ന വീ​ട്ട​മ്മ ന​ട​ന്ന​ത്. ആ ​വ​ഴി​മാ​റ്റം 1991 മു​ത​ൽ 1996 വ​രെ തു​ട​ർ​ന്നു. പ​ക്ഷേ, രാ​ഷ്‌​ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്ക് ഒ​രി​ക്ക​ലും നി​ന്നു​കൊ​ടു​ത്തു പ​രി​ച​യി​ച്ചി​ട്ടി​ല്ലാ​ത്ത അ​വ​ർ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​ഹേ​ളി​ക​യാ​യി. 1997ൽ ​കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​കാം​ഗ​ത്വ​മെ​ടു​ത്ത സോ​ണി​യ 62 ദി​വ​സം പി​ന്നി​ടു​മ്പോ​ൾ പാ​ർ​ട്ടി അ​ധ്യ​ക്ഷ​പ​ദ​മേ​റി.
1999ൽ 13ാം ​ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മ്പോ​ൾ സ​ഭ​യി​ൽ നേ​രി​ടാ​നു​ണ്ടാ​യി​രു​ന്ന​ത് തീ​രെ നി​സാ​ര​ക്കാ​രെ​യാ​യി​രു​ന്നി​ല്ല. അ​ട​ൽ ബി​ഹാ​രി വാ​ജ്‌​പേ​യി എ​ന്ന പ​രി​ണ​ത​പ്ര​ജ്ഞ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​നെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ മ​റ​ച്ചി​ടാ​നാ​കു​മെ​ന്ന ചി​ന്ത​പോ​ലും വ്യ​ർ​ഥ​മാ​യി​രു​ന്നു. എ​ന്നാ​ൽ സോ​ണി​യ ഗാ​ന്ധി​യി​ലെ രാ​ഷ്‌​ട്രീ​യ​ക്കാ​രി അ​വി​ടെ​യും ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചു. എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ​തി​രേ 2003ൽ ​അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്നാ​യി​രു​ന്നു അ​ത്. രാ​ജ്യ​ത്തി​ന്‍റെ വ​ള​രു​ന്ന സാ​മ്പ​ത്തി​ക​നി​ല​യും ബി​ജെ​പി​യു​ടെ ഇ​ന്ത്യ തി​ള​ങ്ങു​ന്നു ക്യാം​പ​യ്നും അ​പ്പോ​ഴും കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് എ​ന്തെ​ങ്കി​ലും അ​ത്ഭു​ത​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ന് വ​ക ന​ൽ​കി​യി​ല്ല. എ​ന്നാ​ൽ, ഗ​രീ​ബി ഹ​ഠാ​വോ​യെ​ന്ന പ​ഴ​യ മു​ദ്രാ​വാ​ക്യ​ത്തി​ന്‍റെ പു​തി​യ വേ​ർ​ഷ​നു​മാ​യാ​യി​രു​ന്നു സോ​ണി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2004 തെ​ര​ഞ്ഞെ​ടു​പ്പി​നെ കോ​ൺ​ഗ്ര​സ് നേ​രി​ട്ട​ത്. ആം​ആ​ദ്‌​മി എ​ന്ന​താ​യി​രു​ന്നു ആ ​പു​തി​യ സ്ലോ​ഗ​ൺ. എ​ൻ​ഡി​എ സ​ർ​ക്കാ​ർ അ​ടി​സ്ഥാ​ന ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട കോ​ൺ​ഗ്ര​സ്
രാ​ഷ്‌​ട്രീ​യ നി​രീ​ക്ഷ​ണ​ങ്ങ​ളെ​ല്ലാം പൊ​ളി​ച്ച​ടു​ക്കി 145 സീ​റ്റു​ക​ൾ നേ​ടി യു​പി​എ സ​ർ​ക്കാ​രു​ണ്ടാ​ക്കി.
വി​ദേ​ശ പൗ​ര​ത്വ​മെ​ന്ന ആ​രോ​പ​ണ​മാ​യി​രു​ന്നു അ​ടു​ത്ത​താ​യി നേ​രി​ടേ​ണ്ടി വ​ന്ന വ​ലി​യ ക​ട​മ്പ. സോ​ണി​യ ത​ന്‍റെ ഇ​റ്റാ​ലി​യ​ൻ പൗ​ര​ത്വം നി​ര​സി​ച്ച​താ​യി ഇ​തു​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​രോ​പി​ച്ച സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ലേ​ക്ക് പ​രാ​തി പോ​ലും അ​യ​യ്ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ, പ​തി​വു പോ​ലെ അ​ക്ഷോ​ഭ്യ​യാ​യി​ത്ത​ന്നെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ ഈ ​വി​ഷ​യ​ത്തെ​യും ത​ര​ണം ചെ​യ്തു.
മ​രു​മ​ക​ന്‍റെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം തൊ​ട്ടു ടു​ജി സ്പെ​ക്‌​ട്രം വ​രെ​യു​ള്ള അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളെ ഏ​റ്റ​വും പ​ക്വ​ത​യോ​ടെ നേ​രി​ടു​ന്ന സോ​ണി​യ​യെ​യാ​ണ് പി​ന്നീ​ട് ഇ​ന്ത്യ ക​ണ്ട​ത്. ഏ​റ്റ​വു​മൊ​ടു​വി​ൽ അ​ഗ​സ്റ്റ വെ​സ്റ്റ്‌​ലാ​ൻ​ഡ് കോ​പ്റ്റ​ർ അ​ഴി​മ​തി കു​ടം​വി​ട്ടു പു​റ​ത്തെ​ത്തി​യ​പ്പോ​ൾ ആ​രോ​പ​ണ മു​ന​ക​ൾ ത​നി​ക്കു നേ​രേ ത​ന്നെ​യും തി​രി​ഞ്ഞു. കോ​ട​തി​ക്കോ നി​യ​മ​ത്തി​നോ മു​ന്നി​ൽ ത​നി​ക്കെ​തി​രേ എ​ന്തെ​ങ്കി​ലും തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ​പ്പോ​ലും ആ​രോ​പ​ണ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യി​ലും കു​ലീ​ന​മാ​യ അ​ക​ലം പാ​ലി​ച്ചു ഇ​ന്ദി​ര​യു​ടെ മ​രു​മ​ക​ൾ.
രാ​ജ്യ​ത്തെ ഏ​തു ഗ്രാ​മ​ത്തി​ലും യൂ​ണി​റ്റു​ള്ള ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് എ​ന്ന മ​ഹാ​പ്ര​സ്ഥാ​ന​ത്തെ ഏ​റ്റ​വും അ​ധി​ക​കാ​ലം ന​യി​ച്ച വ്യ​ക്തി അ​ണി​യ​റ​യി​ലേ​ക്കു മാ​റു​മ്പോ​ൾ ഇ​ന്ദി​ര​യെ​ന്നാ​ൽ ഇ​ന്ത്യ​യെ​ന്ന പ​ഴ​യ മു​ദ്രാ​വാ​ക്യ​ത്തി​ന്‍റെ ബ​ദ​ലി​നു കൂ​ടി​യാ​ണ് പ​രി​സ​മാ​പ്തി​യാ​കു​ന്ന​ത്; കോ​ൺ​ഗ്ര​സ് എ​ന്നാ​ൽ സോ​ണി​യ​യെ​ന്ന വാ​ക്യ​ത്തി​ന്.