FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
India

കർസേവകർക്ക് എതിരായ വെടിവെയ്പ്പ്: മനസ്താപമില്ലെന്ന് മുലായം

Wednesday, Nov 22, 2017,20:41 IST By മെട്രൊ വാർത്ത A A A

ലക്നൗ: 1990ൽ അയോധ്യയിൽ കർസേവകർക്ക് നേരെ നടന്ന വെടിവെയ്പ്പിനെ ന്യായീകരിച്ച് മുലായം സിങ് യാദവ്.അന്ന് 28 പേരാണ് കൊലപ്പെടുത്തിയത്. വെടിവയ്പ്പിൽ 16 പേർ കൊല്ലപ്പെട്ടന്നാണ് ഇത് വരെയുള്ള ഔദ്യോഗിക കണക്കുകൾ. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം അതിൽ കൂടുതലാണെന്ന വാദം ശരിയെന്നാണ് മുലായത്തിന്‍റെ പ്രസ്താവന പുറത്ത് വന്നതോടെ വ്യക്തമാകുന്നത്.

അന്ന് ആ വെടിവെയ്പ്പ് അനിവാര്യമായിരുന്നു. രാജ്യത്തിന്‍റെ അഖണ്ഡത കാത്ത് സൂക്ഷിക്കാൻ അതിലുമധികം ആളുകളെ കൊല്ലേണ്ടി വന്നിരുന്നെങ്കിൽ പൊലീസ് അത് ചെയ്യുമായിരുന്നുവെന്നും അദേഹം വ്യക്തമാക്കി. 1990 ഒക്‌ടോബർ 30നായിരുന്നു വെടിവെയ്പ്പ് നടന്നത്.തന്‍റെ എഴുപത്തിയൊമ്പതാം ജന്മദിനത്തിലാണ് അദേഹം ചെയ്തതിൽ തെല്ലും മനസ്താപമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.