FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
India

ജഡ്ജിമാരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനം

Wednesday, Nov 22, 2017,20:11 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെയും ശമ്പളം വർധിപ്പിക്കാൻ തീരുമാനം. രാജ്യത്തെ 24 ഹൈക്കോടതികളിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരുടെ ശമ്പളം വർധിപ്പിക്കാനാണ് തീരുമാനം ആയത്. ഇതുമായി ബന്ധപ്പെട്ട് പാർലമെന്‍റിൽ ബിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

2016ല്‍ ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ടി.എസ്.ഠാക്കൂര്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു. സുപ്രീംകോടതിയിലെ 31 ജഡ്ജിമാര്‍ക്കും ഹൈക്കോടതികളിലെ 1079 ജഡ്ജിമാര്‍ക്കും വിരമിച്ച 2500 ജഡ്ജിമാര്‍ക്കും പുതുക്കിയ ശമ്പളത്തിന്‍റെ ആനുകൂല്ല്യം നൽകും.

ഇതിനു പുറമെ, 15-ാം ധനകാര്യ കമ്മിഷനു രൂപം നല്‍കാനും കേന്ദ്രം അനുമതി നല്‍കി. അതേസമയം, 2020 വരെ 14-ാം ധനകാര്യ കമ്മിഷന്‍റെ നിര്‍ദ്ദേശങ്ങളാകും പരിഗണനയിലെടുക്കുക. സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി പുതിയൊരു പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്. മഹിളാ ശക്തി കേന്ദ്ര എന്നാകും പദ്ധതിയുടെ പേര്.