FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
kerala

നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു

Wednesday, Nov 22, 2017,15:53 IST By മെട്രൊ വാർത്ത A A A

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പൊലീസ് അങ്കമാലി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ദിലീപിനെ എട്ടാം പ്രതിയാക്കി സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ ആകെ 12 പ്രതികളാണുള്ളത്. കേസിലെ മുഖ്യസാക്ഷി മഞ്ജു വാര്യർ ആണ്. കാവ്യാ മാധവനെയും സാക്ഷിയാക്കിയാണ് അഞ്ച് പകർപ്പുകളുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 33 ളം രഹസ്യമൊഴികളുമുണ്ട്. 355 ളം പ്രോസിക്യൂഷൻ‌ സാക്ഷികളാണ് കേസിൽ ഉള്ളത്.

കേസുമായി ബന്ധപ്പെട്ട് ആകെ 14 പ്രതികളാണുള്ളത്. ഇതിൽ രണ്ട് പേർ മാപ്പുസാക്ഷികളാണ്. കേസുമായി ബന്ധപ്പെട്ട് ആദ്യകുറ്റപത്രം ഏപ്രിൽ 18 നാണ് പൊലീസ് സമർപ്പിക്കുന്നത്. ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത് അന്തിമ കുറ്റപത്രമാണ്.

ഇന്ന് തന്നെ പ്രതിഭാഗം കുറ്റപത്രത്തിന്‍റെ സർട്ടിഫൈഡ് കോപ്പിക്കായി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. കേസുമായി ബന്ധപ്പെട്ട് ദിലീപും പൾസർ സുനിയും മാത്രമാണ് ഗൂഢാലോചന നടത്തിയിരിക്കുന്നതെന്നാണ് കുറ്റപത്രത്തിൽ ഉള്ളത്.

650 പേജുള്ള കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയപരിശോധനാ ഫലങ്ങളും സമർപ്പിച്ചിട്ടുണ്ട്. അക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികൾ.