FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
India

പാർലമെന്‍റ് ശീതകാലസമ്മേളനം ഡിസംബർ 15 മുതൽ

Wednesday, Nov 22, 2017,15:37 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: പാർലമെന്‍റ് ശീതകാലസമ്മേളനം ഡിസംബർ15 മുതൽ ജനുവരി അഞ്ച് വരെ ചേർന്നേക്കുമെന്ന് സൂചന. നവംബറിൽ ശീതകാലസമ്മേളനം ചേരാത്തതിനെ തുടർന്ന് വിമർശനവുമായി സോണിയാ ഗാന്ധിയടക്കം ഉള്ള പ്രതിപക്ഷ കക്ഷിനേതാക്കൾ രംഗത്ത് എത്തിയിരുന്നു.

ഡിസംബര്‍ 9 മുതല്‍ 18 വരെ ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സമ്മേളനം നീട്ടികൊണ്ടുപോവുന്നതെന്നായിരുന്നു സോണിയയുടെ ആരോപണം.

നോട്ട് നിരോധനം, ജി.എസ്.ടി വിഷയങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഭയമാണെന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞിരുന്നു. ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയാത്തതിനാലാണ് ശീതകലാ സമ്മേളനം വൈകിപ്പിക്കുന്നതെന്നും സോണിയ ആരോപിച്ചിരുന്നു.