FLASH NEWS
Breaking News
ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു
India

പ്രധാനമന്ത്രി മോദിയുടെ കഴുത്തറുക്കാൻ ആളുണ്ട്: റാബ്‌റി ദേവി

Wednesday, Nov 22, 2017,21:26 IST By മെട്രൊ വാർത്ത A A A

പാട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴുത്തറുക്കാൻ ആളുണ്ടെന്ന് റാബ്‌റി ദേവി. മോദിയുടെ കഴുത്തറുക്കാനും കൈ വെട്ടാനുമായി നിരവധി പേരുണ്ടെന്നും റാബ്‌റി ദേവി പറഞ്ഞു. മോദിക്കെതിരായി ഉയരുന്ന വിരലുകളും കൈകളും വെട്ടിമാറ്റണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിത്യാനന്ദ് റായി പറഞ്ഞതിനു പിന്നാലെയാണു റാബറി ദേവിയുടെ പ്രകോപന പ്രസംഗം.

അഴിമതിയുടെ കറ പുരണ്ട മോദിയുടെ കൈകള്‍ വെട്ടിമാറ്റാന്‍ ബിഹാറിലെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്.രാജ്യത്തെ ജനങ്ങള്‍ അശാന്തിയുടെ നടുവിലാണു ജീവിക്കുന്നത്. പ്രധാനമന്ത്രിയുടെ വിമര്‍ശകരുടെ കൈ വെട്ടിമാറ്റാന്‍ ധൈര്യമുള്ളവരുണ്ടെങ്കില്‍ കാണട്ടെ. എത്ര കാലമാണു ബിഹാറിലെ ജനങ്ങള്‍ പ്രതികരിക്കാതിരിക്കുകയെന്നും അവർ ചോദിച്ചു.