FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
India

സുഖോയ് പോർ വിമാനത്തിൽ നിന്നും ബ്രഹ്മോസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു

Wednesday, Nov 22, 2017,16:16 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ബ്രഹ്മോസ് മിസൈലിനെ സുഖോയ്-30 വിമാനത്തിൽ നിന്ന് വിജയകരമായി പരീക്ഷിച്ചു. പാക്കിസ്താന്‍റെയും ചൈനയുടെയും ഭാഗത്ത് നിന്ന് പ്രകോപനങ്ങൾ ഉണ്ടാകുന്നതിനിടെയാണ് ഇന്ത്യയുടെ പരീക്ഷണവിജയം.

മഹാരാഷ്ട്രയിലെ നാസിക്കിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ആയിരുന്നു ബ്രഹ്മോസ് സുഖോയ് സംയോജനം. വ്യോമസേനയും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയും സംയോജനത്തില്‍ പങ്കാളികളായി. ശത്രുപാളയത്തിലെ വ്യക്തമായി കാണാന്‍ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളില്‍ പോലും ആക്രമണം നടത്താന്‍ കഴിയുമെന്നതാണ് സുഖോയ് 30 ബ്രഹ്മോസ് സംയോജനത്തിന്റെ ഗുണം.

‘ഭീകരന്‍’ എന്ന് വിളിപ്പേരുള്ള സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈലിന് മണിക്കൂറില്‍ 3200 കിലോമീറ്റര്‍ വേഗമാണുള്ളത്. കരയില്‍ നിന്നും കപ്പലില്‍ നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസിന്‍റെ വിവിധ രൂപങ്ങള്‍ സേനയ്ക്ക് ഇപ്പോള്‍ തന്നെയുണ്ട്.

റഷ്യയും ഇന്ത്യയും സംയുക്തമായി നിര്‍മിച്ച മിസൈലാണ് ബ്രഹ്മോസ്. 2500 കിലോയാണ് ഭാരം. 8.4 മീറ്റര്‍ നീളവും 0.6 മീറ്റര്‍ വ്യാസവും ഉണ്ട്. 300 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് മണിക്കൂറില്‍ 3200 കിലോമീറ്റര്‍ വേഗമാണുള്ളത്.