FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
Top News

മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫീസ് സയീദിനെ മോചിപ്പിക്കണമെന്ന് പാക് കോടതി

Wednesday, Nov 22, 2017,17:58 IST By മെട്രൊ വാർത്ത A A A

ലാഹോര്‍: നൂമ്പതിലേറെ ഇന്ത്യക്കാരുടെ ജീവൻ നഷ്ടമായ മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനും ജമാഅത്ത്-ഉദ്-ദവ തലവനുമായ ഹാഫിസ് സയീദിനെ മോചിപ്പിക്കാൻ പാക് കോടതി ഉത്തരവിട്ടു. പത്ത് മാസത്തോളമായി വീട്ടു തടങ്കലിലായിരുന്ന സയീദിനെ മോചിപ്പിക്കണമെന്ന് പാകിസ്ഥാനിലെ പഞ്ചാബ് ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡാണ് ഉത്തരവിട്ടത്.

വീട്ടുതടങ്കലിൽ ആയിരുന്ന സയീദിനെ മൂന്ന് മാസത്തേക്ക് കൂടി തടവില്‍ വെക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് റിവ്യൂ ബോര്‍ഡിനെ സമീപിച്ചിരുന്നു. ഇതിനായി രണ്ട് ദിവസത്തിനുള്ളില്‍ സയീദിനെതിരായ തെളിവുകള്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തെളിവ് ഹാജരാക്കാതിരുന്നതോടെ സയീദിനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

2017 ജനുവരി 31നാണ് തീവ്രവാദ വിരുദ്ധ നിയമ പ്രകാരം ഹാഫിസ് സയീദിനെയും നാല് അനുയായികളെയും അറസ്റ്റ് ചെയ്തത്. സയീദ് ഒഴികെയുള്ളവരെ ഇക്കഴിഞ്ഞ ഒക്റ്റോബറില്‍ മോചിപ്പിച്ചിരുന്നു.