FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
India

വിമാനം വൈകി: കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ ശകാരിച്ച് യുവതി

Wednesday, Nov 22, 2017,17:55 IST By മെട്രൊ വാർത്ത A A A

ഇംഫാൽ: വിഐപികൾ കൂട്ടമായി എത്തിയതോടെ യാത്ര മുടങ്ങിയ യുവതി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തോട് ക്ഷുഭിതയായി.മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിലാണ് സംഭവം. വിമാനങ്ങള്‍ വൈകിയതിനെ തുടര്‍ന്ന് കണക്ഷന്‍ ഫ്ളൈറ്റ് നഷ്ടമായതായാണ് യുവതിയെ പ്രകോപിപ്പിച്ചത്.

അതീവ ഗുരുതരാവസ്ഥയിലായ രോഗിയെ ചികിത്സിക്കാന്‍ ഡോക്‌ടറായ യുവതിക്ക് ആശുപത്രിയിൽ എത്തേണ്ടിയിരുന്നതാണ്. ബീഹാറിലെ പാറ്റ്നയിലാണ് യുവതി ഡോക്ടറായി ജോലി ചെയ്യുന്നത്. ഇവിടേക്ക് എത്താന്‍ വേണ്ടിയായിരുന്നു കണക്ഷന്‍ ഫ്ളൈറ്റ്. എന്നാല്‍ വിഐപികളുടെ കൂട്ടത്തോടെയുള്ള വരവ് കാരണം വിമാനങ്ങളെല്ലാം വൈകി. ഇതിനിടെ അൽഫോൻസ് കണ്ണന്താനം അവിടെ എത്തുകയായിരുന്നു.

ഇതോടെ കലി കയറിയ യുവതി കണ്ണന്താനത്തെ ചീത്ത വിളിക്കുകയായിരുന്നു.രാജ്യത്തെ വിഐപി സംസ്കാരം ശാപമാണെന്ന് പറഞ്ഞ യുവതി കണ്ണന്താനത്തോട് വിശദീകരണവും ആവശ്യപ്പെട്ടു.