FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Nri

സ്വകാര്യ മേഖലയ്ക്ക് യുഎഇയില്‍ മൂന്ന് ദിവസവും ഒമാനില്‍ അഞ്ച് ദിവസവും അവധി പ്രഖ്യാപിച്ചു

Wednesday, Nov 22, 2017,19:03 IST By മെട്രൊ വാർത്ത A A A

ദുബായ്: യു.എ.ഇയിലെ സ്വകാര്യ മേഖലയക്ക് നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ട് വരെ അവധിയായിരിക്കുമെന്ന് മനുഷ്യ വിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. യു.എ.ഇ ദേശീയ ദിനം, നബിദിനം, അനുസ്മരണദിനം എന്നിവ പ്രമാണിച്ചാണ് അവധിയെന്ന് മന്ത്രാലയം വ്യക്തമാക്കി. മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ഡിസംബര്‍ മൂന്ന് മുതല്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലയുടെയും അവധി നേരത്തെ തന്നെ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, ദേശീയ ദിനവും നബിദിനവും പ്രമാണിച്ച് ഒമാനിലെ പൊതു- സ്വകാര്യ മേഖലകളില്‍ അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ മൂന്ന്, നാല് തീയതികളിലാണ് ദേശീയ അവധി ദിനങ്ങള്‍. അഞ്ച് ചൊവ്വാഴ്ച നബിദിന അവധിയും ലഭിക്കും. ഒന്നും, രണ്ടും വാരാന്ത്യ അവധി ദിനങ്ങളാണ്.