FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
Cinema

അ​നു​ഭ​വ​ങ്ങ​ൾ​ക്ക് ശ​ബ്ദം പ​ക​ർ​ന്ന്: ഭാ​ഗ്യ​ല​ക്ഷ്മി

Friday, Nov 24, 2017,11:35 IST By മെട്രൊ വാർത്ത A A A

ര​ണ്ടാ​യി​ര​ത്തോ​ളം സി​നി​മ​ക​ളി​ൽ ശ​ബ്ദം ന​ൽ​കി​യ ഡ​ബ്ബി​ങ് ആ​ർ​ട്ടി​സ്റ്റ്. അ​ഭി​ന​യ​ത്തി​ന്‍റെ അ​തി​സൂ​ക്ഷ്മ​മാ​യ വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച അ​ഭി​നേ​ത്രി. അ​നു​ഭ​വ​ങ്ങ​ളു​ടെ ഓ​രോ അ​ട​രു​ക​ളും അ​ക്ഷ​ര​ങ്ങ​ളി​ലേ​ക്കു പ​ക​ർ​ന്ന എ​ഴു​ത്തു​കാ​രി. മ​ല​യാ​ളി​യു​ടെ ശ​ബ്ദ​സൗ​കു​മാ​ര്യ​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി​യെ ഡ​ബ്ബി​ങ് ആ​ർ​ട്ടി​സ്റ്റ് എ​ന്ന ഒ​റ്റ​വി​ശേ​ഷ​ണ​ത്തി​ൽ ഒ​തു​ക്കി​യി​ടാ​നാ​വി​ല്ല. സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ന്ന​തി​ലും, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കാ​ളി​യാ​കു​ന്ന​തി​ലും ഭാ​ഗ്യ​ല​ക്ഷ്മി എ​ന്ന പേ​രു നി​റ​ഞ്ഞു നി​ന്നി​ട്ടു​ണ്ട്. അ​നു​ഭ​വ​ത്ത​ഴ​ക്കം വ​ന്ന ജീ​വി​ത​വ​ഴി​ക​ളി​ൽ എ​പ്പോ​ഴും നി​റ​ഞ്ഞ പു​ഞ്ചി​രി​യു​മാ​യി ശേ​ഷി​ക്കു​ന്നു ഭാ​ഗ്യ​ല​ക്ഷ്മി. വോ​യ്സ് മോ​ഡു​ലേ​ഷ​നും ഭാ​വ​വു​മൊ​ക്കെ ജീ​വ​ൻ പ​ക​രു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു മാ​ത്രം ന​ൽ​കു​ക​യും, യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ ഉ​റ​ച്ച ശ​ബ്ദ​ത്തോ​ടെ നി​ല​കൊ​ള്ളു​ക​യും ചെ​യ്യു​ന്ന ഭാ​ഗ്യ​ല​ക്ഷ്മി​യേ​യാ​ണ് മ​ല​യാ​ളി ക​ണ്ടു ശീ​ലി​ച്ചി​ട്ടു​ള്ള​ത്. അ​നീ​തി​ക്കെ​തി​രെ, സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ, സി​നി​മാ​മേ​ഖ​ല​യി​ലെ ദു​ഷി​ച്ച​പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ എ​ക്കാ​ല​വും ഭാ​ഗ്യ​ല​ക്ഷ്മി ശ​ബ്ദ​മു​യ​ർ​ത്തി​യി​ട്ടു​ണ്ട്. ആ ​ശ​ബ്ദം ഇ​പ്പോ​ഴും ഉ​യ​ർ​ന്നു മു​ഴ​ങ്ങു​ക​യാ​ണ്. കേ​ര​ള സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ഡ​ബ്ബി​ങ് ആ​ർ​ട്ടി​സ്റ്റി​നു​ള്ള പു​ര​സ്കാ​രം നി​ര​വ​ധി ത​വ​ണ നേ​ടി​യ വ്യ​ക്തി​കൂ​ടി​യാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി. നാ​ൽ​പ്പ​തു വ​ർ​ഷ​മാ​യി മ​ല​യാ​ള സി​നി​മ​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഭാ​ഗ്യ​ല​ക്ഷ്മി സം​സാ​രി​ക്കു​ന്നു.

* ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ഭാ​ഗ്യ​ല​ക്ഷ്മി എ​ന്ന ഡ​ബ്ബി​ങ് ആ​ർ​ട്ടി​സ്റ്റി​നെ​യ​ല്ല കേ​ര​ളം കാ​ണു​ന്ന​ത്. ഭാ​ഗ്യ​ല​ക്ഷ്മി എ​ന്ന സോ​ഷ്യ​ൽ ആ​ക്റ്റി​വി​സ്റ്റി​നെ​യാ​ണ്. അ​തെ​വി​ടെ നി​ന്നു വ​ന്നു ?
ചെ​റി​യ കു​ട്ടി ആ‍യി​രി​ക്കു​മ്പോ​ഴേ എ​ന്‍റെ​യു​ള്ളി​ൽ പോ​രാ​ടു​ന്ന സ്വ​ഭാ​വ​മു​ണ്ട്. എ​ന്‍റെ ആ​ത്മ​ക​ഥ വാ​യി​ക്കു​ന്ന​വ​ർ​ക്ക​തു മ​ന​സി​ലാ​കും. തീ​രെ ചെ​റു​പ്പ​ത്തി​ൽ ഒ​രു അ​നാ​ഥാ​ല​യ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യി. ആ ​ഒ​റ്റ​പ്പെ​ട്ട സ​മ​യ​ത്ത് എ​ല്ലാ​വ​രും അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും പോ​കു​മ്പോൾ പി​ച്ചു​ക​യോ, തോ​ണ്ടു​ക​യോ ചെ​യ്യും. അ​പ്പോ​ൾ കൂ​ടെ​യു​ള്ള ഒ​രു കു​ട്ടി​യാ​ണു പ​റ​ഞ്ഞ​ത്, ഇ​ങ്ങോ​ട്ട​ടി​ക്കു​മ്പോൾ അ​ങ്ങോ​ട്ടും അ​ടി​ക്ക​ണ​മെ​ന്ന്. ന​മ്മ​ൾ ഓ​ടു​മ്പോ​ൾ ന​മ്മ​ളെ ഓ​ടി​ക്കും, പ​ക്ഷേ ഓ​ടാ​തെ തി​രി​ഞ്ഞു നി​ന്ന് എ​ന്തെ​ടാ എ​ന്നു ചോ​ദി​ച്ചാ​ൽ ഒ​ന്ന​റ​യ്ക്കും. പി​ന്നീ​ട​തു വ​ള​ർ​ന്നു വ​രു​മ്പോ​ൾ കൂ​ടി​ക്കൂ​ടി വ​രി​ക​യാ​യി​രു​ന്നു. ഞാ​ൻ ത​ന്നെ​യാ​ണ് എ​ന്‍റെ സം​ര​ക്ഷ​ക എ​ന്നു മ​ന​സി​ലാ​വു​ക​യാ​യി​രു​ന്നു.

* ആ​ക്റ്റി​വി​സം സ​ന്തോ​ഷം ന​ൽ​കു​ന്നു​ണ്ടോ ?
ആ​ക്റ്റി​വി​സം ഒ​രു സം​ഘ​ട​ന​യാ​യി ചെ​യ്യാ​ൻ എ​നി​ക്കു താ​ൽ​പ്പ​ര്യ​മി​ല്ല. എ​ന്നെ​ക്കൊ​ണ്ടു ക​ഴി​യു​ന്ന ചെ​റി​യ ചെ​റി​യ കാ​ര്യ​ങ്ങ​ൾ ചെയ്യുന്നു. ഒ​രു വ്യ​ക്തി പ​റ​യു​ന്ന സ​ങ്ക​ടം കേ​ട്ടി​രു​ന്നാ​ൽ, ആ ​വ്യ​ക്തി​ക്കൊ​രു സ​ന്തോ​ഷ​മു​ണ്ടെ​ങ്കി​ൽ, ആ ​സ​ന്തോ​ഷ​ത്തി​നു വ​ഴി​വ​യ്ക്കാ​ൻ ത​യ്യാ​റാ​ണ്. സി​നി​മ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ​ക്കു​റി​ച്ചു പൊ​തു​വേ ഒ​രു ധാ​ര​ണ​യു​ണ്ട്, ഇ​വ​രൊ​ക്കെ പ​ണ​ത്തി​ലും ഗ്ലാ​മ​റി​ലും മാ​ത്രം ജീ​വി​ക്കു​ന്ന​വ​രാ​ണെ​ന്നും, ഇ​വ​ർ​ക്കൊ​ന്നും മ​ന​സി​ല്ല എ​ന്നൊ​ക്കെ. കു​റെ​പേ​ർ​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്, പ​ക്ഷേ പു​റ​ത്തേ​ക്കു വ​രാ​ൻ മ​ടി​യു​ണ്ട്. എ​ന്തു​കൊ​ണ്ടാ​ണ് ന​മ്മ​ൾ താ​ഴേ​ക്ക് ഇ​റ​ങ്ങി​വ​രാ​ത്ത​തെന്ന സംശയം ശേഷിക്കുന്നു.

* ഭാ​ഗ്യ​ല​ക്ഷ്മി എ​ന്ന പേ​ര് സ്വ​ന്തം ജീ​വി​ത​ത്തെ എ​ത്ര​ത്തോ​ളം പ്ര​തി​ഫ​ലി​പ്പി​ച്ചി​ട്ടു​ണ്ട്
പേ​രി​നെ​ക്കു​റി​ച്ച് ഇ​പ്പോ​ഴാ​ണ് ചി​ന്തി​ച്ചു തു​ട​ങ്ങു​ന്ന​ത്. പ്ര​ത്യ​ക്ഷ​ത്തി​ൽ ഒ​രു സ​ത്രീ​യെന്ന നിലയിൽ പോ​രാ​ട്ടം തു​ട​ങ്ങു​ന്ന​തു 2001 മു​ത​ലാ​ണ്. അ​ന്നാ​ണ് വി​വാ​ഹ​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ന​മ്മ​ൾ എ​ന്തു ചെ​യ്യു​ക​യാ​ണെ​ങ്കി​ലും, അ​ത് അ​ർ​ഹി​ക്കു​ന്ന​വ​ർ​ക്കു വേ​ണ്ടി ചെ​യ്യു​ക. അ​ർ​ഹി​ക്കു​ന്ന​വ​ർ​ക്കു വേ​ണ്ടി ത്യ​ജി​ക്കു​ന്ന​തി​ൽ കു​ഴ​പ്പ​മി​ല്ല. ഞാ​ൻ സ​ന്തോ​ഷ​മാ​യി​രു​ന്നാ​ൽ മാ​ത്ര​മേ എ​നി​ക്കെ​ന്‍റേ മ​ക്ക​ളേ വ​ള​ർ​ത്താ​ൻ ക​ഴി​യു​ക​യു​ള്ളൂ. സ്വ​ന്തം ജീ​വി​തം വ​ച്ചു നാ​ട​കം ക​ളി​ക്കാ​ൻ താ​ൽ​പ്പ​ര്യ​മി​ല്ലാ​യി​രു​ന്നു. കു​ട്ടി​ക​ളെ ബാ​ധി​ക്കു​ന്നു എ​ന്നു തോ​ന്നി​ത്തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് വി​വാ​ഹം അ​വ​സാ​നി​പ്പി​ച്ച​ത്. അ​വി​ടെ മു​ത​ലാ​ണു മാ​റ്റ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. അ​തു​വ​രെ ടി​പ്പി​ക്ക​ൽ മ​ല​യാ​ളി​ഭാ​ര്യ ത​ന്നെ​യാ​യി​രു​ന്നു. പ​ക്ഷേ അ​തു ന​മ്മ​ൾ ന​മ്മ​ളെ​ത്തന്നെ വി​ഡ്ഢി​യാ​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്.

* ഏ​റ്റ​വും തി​ര​ക്കു​ള്ള കാ​ല​ഘ​ട്ടം
1986-87 കാ​ല​ഘ​ട്ട​ത്തി​ലൊ​ക്കെ ഒ​രു വ​ർ​ഷം 140 ചി​ത്ര​ങ്ങ​ൾ​ക്കു വ​രെ ഡ​ബ്ബ് ചെ​യ്തി​ട്ടു​ണ്ട്. എ​ല്ലാ നാ​യി​ക​മാ​ർ​ക്കും ശ​ബ്ദം കൊ​ടു​ത്തി​രു​ന്നു. യ​ന്ത്രം പോ​ലെ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ന്‍റെ ക്രി​യേ​റ്റി​വി​റ്റി പെ​ർ​ഫെ​ക്ഷ​നു​മൊ​ക്കെ നോ​ക്കി​യി​രു​ന്നി​ല്ല. പി​ന്നീ​ടാ​ണ് അ​തി​നെ​ക്കു​റി​ച്ചൊ​ക്കെ ചി​ന്തി​ച്ചു തു​ട​ങ്ങി​യ​ത്. ന​ദി​യാ മൊ​യ്തൂ, ശോ​ഭ​ന, കാ​ർ​ത്തി​ക, ഉ​ർ​വ്വ​ശി..​അ​ങ്ങ​നെ ഒ​രു​പാ​ടു പേ​ർ​ക്കു ശ​ബ്ദം കൊ​ടു​ത്തു. സ്വ​ന്തം പ്രാ​യ​ത്തി​ന​നു​സ​രി​ച്ചു​ള​ള ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു ഡ​ബ്ബ് ചെ​യ്യാം എ​ന്നു പി​ന്നീ​ട് തീ​രു​മാ​നം എ​ടു​ക്കു​ക​യാ​യി​രു​ന്നു.

* ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തെ​ക്കു​റി​ച്ച്
ന​ടി​യു​ടെ വി​ഷ​യം വ​ന്ന​പ്പോ​ൾ​ത്ത​ന്നെ, അ​വ​രെ പോ​യി​ക്ക​ണ്ടു. ര​ണ്ടു മ​ണി​ക്കൂ​ർ നേ​രം അ​വ​ര​നു​ഭ​വി​ച്ച വേ​ദ​ന ന​മ്മ​ളോ​ടു പ​റ​യു​മ്പോ​ൾ ന​മ്മ​ള​തു വി​ഷ്വ​ലൈ​സ് ചെ​യ്യു​ക​യാ​ണ്. ക​ണ്ണി​ൽ നി​ന്നും ക​ണ്ണീ​രൊ​ഴു​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട​ത് ആ​രോ​ടെ​ങ്കി​ലും പ​റ​യു​മ്പോ​ൾ​പോ​ലും സ​ങ്ക​ടം വ​രു​മാ​യി​രു​ന്നു. എ​ന്‍റെ മോ​ളാ​യി​രു​ന്നെ​ങ്കി​ൽ, എ​ങ്ങ​നെ ഇ​ത്ര ഈ​സി​യാ​യി​ട്ട് എ​ടു​ക്കാ​ൻ ക​ഴി​യും എ​ന്നൊ​ക്കെ ചി​ന്തി​ച്ചു.

* കൊ​ച്ചു​കു​ട്ടി​ക​ൾ വ​രെ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ്. ശ​രി​ക്കും എ​ന്താ​ണു സം​ഭ​വി​ക്കു​ന്ന​ത്. മീ​ഡി​യ​യു​ടെ അ​തി​പ്ര​സ​ര​മാ​ണോ അ​തോ ശ​രി​ക്കും ഇ​ത്ത​രം പീ​ഡ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണോ ?
ചെ​റി​യ​തോ​തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പീ​ഡ​ന​ങ്ങ​ൾ പ​ണ്ടും ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ക്ഷേ സെ​ക്ഷ്വ​ൽ വ​യ​ല​ൻ​സ് ഇ​ല്ലാ​യി​രു​ന്നു. ഇ​ന്ന് യ​ഥാ​ർ​ഥ​ത്തി​ൽ ന​മ്മ​ളി​ത​റി​യു​ന്ന​തു മീ​ഡി​യ വ​ഴി​യാ​ണ്. മീ​ഡി​യ​യു​ടെ ജോ​ലി അ​താ​ണ്. ന​മ്മു​ടെ മു​മ്പി​ലേ​ക്ക് ഈ ​വി​ഷ​യം കൊ​ണ്ടു വ​രു​ന്ന​തു കൊ​ണ്ടാ​ണ് ന​മ്മ​ൾ അ​ല​ർ​ട്ടാ​വു​ന്ന​ത്. എ​ന്നാ​ൽ ന​മ്മ​ളെ​ത്ര അ​ല​ർ​ട്ടാ​യാ​ലും, ഇ​തൊ​ക്കെ പെ​രു​കി​പ്പെ​രു​കി വ​രു​ന്ന​തി​നു കാ​ര​ണ​മു​ണ്ട്. ന​മ്മു​ടെ നി​യ​മ​വും സ​മൂ​ഹ​വും മാ​റേ​ണ്ടി​യി​രി​ക്കു​ന്നു. അ​താ​ണ് ഉ​ണ്ടാ​വേ​ണ്ട​ത്. സ്ത്രീ​ക​ൾ​ക്ക് നി​യ​മ​ത്തി​ൽ ഒ​രു​പാ​ട് ആ​നു​കൂ​ല്യ​ങ്ങ​ളു​ണ്ട്. പ​ക്ഷേ അ​തു ദു​രു​പ​യോ​ഗ​പ്പെ​ടു​ന്നു​മു​ണ്ട്. സ്ത്രീ​ക​ൾ ഇ​തു ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​മ്പോ​ൾ അ​തി​ന്‍റെ ഭ​വി​ഷ്യ​ത്ത് മു​ഴു​വ​ൻ അ​നു​ഭ​വി​ക്കു​ന്ന​തു ‍‍യ​ഥാ​ർ​ഥ ഇ​ര​ക​ളാ​ണ് .