FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
kerala

ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ഗതാഗതക്കുരുക്കില്‍ പെട്ട് കുഞ്ഞ് മരിച്ച സംഭവത്തില്‍ കേസെടുത്തു

Friday, Nov 24, 2017,20:07 IST By സ്വന്തം ലേഖകൻ A A A

കോട്ടയം: ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി കോട്ടയം നഗരത്തിൽ ഗതാഗതക്കുരിക്കില്‍ പെട്ട് അഞ്ചുവയസുകാരി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കുട്ടി മരിച്ചതിനെ തുടര്‍ന്ന് വന്ന മാദ്ധ്യമ വാര്‍ത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിർദേശിച്ചു.

കഴിഞ്ഞ ദിവസമാണ് ഗുളിക തൊണ്ടയില്‍ കുരുങ്ങിയ അഞ്ചു വയസുകാരി ഐലിൻ ആശുപത്രിയില്‍ കൊണ്ടുപോവുന്നതിനിടെ വാഹനം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്. പരുത്തുംപാറ നടുവിലേപറമ്പില്‍ റിന്‍റു- റീന ദമ്പതികളുടെ മകളാണ് ഐലിന്‍. അമ്മയും ബന്ധുക്കളും ചേര്‍ന്ന് അതുവഴിയെത്തിയ ഒരു കാറില്‍ ഐലിനെ ആശുപത്രിയില്‍ എത്തിക്കുന്നിനിടെ വാഹനം കോടിമാത പാലത്തിലെ ഗതാഗതക്കുരുക്കില്‍ പെടുകയായിരുന്നു. കുഞ്ഞിനെ യഥാസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കുട്ടി കാറില്‍വെച്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.