FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Crime

ഈജിപ്റ്റിലെ മുസ്‌ലീം പള്ളിയില്‍ സ്‌ഫോടനവും വെടിവെപ്പും, 184 മരണം

Friday, Nov 24, 2017,19:55 IST By മെട്രൊ വാർത്ത A A A

സിനായ്: ഈജിപ്റ്റിലെ മുസ്‌‌ലിം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിലും വെടിവെപ്പിലും 184 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തീവ്രവാദി ആക്രമണത്തിൽ നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്.

ഈജിപ്തിലെ വടക്കന്‍ സിനായിയിലെ ബിര്‍ അല്‍ അബദ് ഗ്രാമത്തിലുള്ള അല്‍ റൗദ മുസ്‌‌ലിം പള്ളിയില്‍ വെള്ളിയാഴ്ച നടന്ന പ്രാര്‍ഥനക്കിടെയായിരുന്നു സംഭവം. നാല് വാഹനങ്ങളിലെത്തിയ തീവ്രവാദികള്‍ ബോംബ് സ്‌ഫോടനം നടത്തിയ ശേഷം പള്ളിയില്‍ പ്രാര്‍ഥന നടത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തീവ്രവാദി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അരിഷ് റഫ റോഡിലൂടെയുള്ള യാത്രക്ക് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറെ നാളുകളായി ഈജിപ്റ്റ് സൈന്യവും ഐ.എസ് തീവ്രവാദികളും തമ്മില്‍ യുദ്ധം നടക്കുന്ന മേഖലയാണ് വടക്കന്‍ സിനായ്.