FLASH NEWS
Breaking News
ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു
Cinema

കേന്ദ്രസർക്കാരിന് വീണ്ടും തിരിച്ചടി, “എസ് ദുർഗ” ഗോവയിൽ പ്രദർശിപ്പിക്കാമെന്ന വിധിയ്ക്ക് സ്റ്റേയില്ല

Friday, Nov 24, 2017,15:16 IST By മെട്രൊ വാർത്ത A A A

കൊച്ചി: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ എന്ന ചിത്രത്തിനെതിര കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. എന്നാല്‍, ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തില്ല. ഇതോടെ എസ് ദുർഗ ഗോവൻ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിലവിൽ നിയമതടസമില്ല.

എസ് ദുര്‍ഗയുടെ സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്താത്ത പകര്‍പ്പാണ് ചലച്ചിത്ര മേളയിലെ പങ്കാളിത്തത്തിനായി ജൂറിക്ക് സമര്‍പ്പിച്ചതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തപക്ഷം കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി നേടണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സിനിമയ്ക്കെതിരായി നൽകിയയ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

നേരത്തെ, ഗോവ ചലച്ചിത്ര മേളയിലേക്ക് ജൂറി തെരഞ്ഞെടുത്ത ചിത്രം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ ഹർജിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.