FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
kerala

നീലക്കുറിഞ്ഞി സങ്കേതം: വകുപ്പ് സെക്രട്ടറിയുടെ നിലപാടിനെതിരെ റവന്യൂമന്ത്രി

Friday, Nov 24, 2017,18:57 IST By മെട്രൊ വാർത്ത A A A

കോട്ടയം: അതിർത്തി പുനർ നിർണയത്തിൽ നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ വിസ്തൃതി കുറയുമെന്ന റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍റെ പ്രസ്താവനക്കെതിരെ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ രംഗത്തെത്തി. യോഗത്തില്‍ കുര്യന്‍ പറഞ്ഞത് ഒരു അഭിപ്രായം മാത്രമാണെന്നും  അത്തരത്തിലൊരു പ്രഖ്യാപനം നടത്താന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

വിഷയത്തെ സര്‍ക്കാര്‍ മുന്‍വിധിയോടെ സമീപിക്കില്ല. അളന്ന് തിരിച്ചല്ല 3200 ഹെക്റ്റര്‍ വിസ്തൃതിയുള്ള നീലക്കുറിഞ്ഞി സങ്കേതമുണ്ടാക്കിയത്. ഉദ്യാനത്തിന്‍റെ യഥാര്‍ഥ അതിർത്തികൾ കണ്ടെത്താനാണ് ശ്രമം. അതിര്‍ത്തി നിര്‍ണയിക്കുമ്പോള്‍ യഥാര്‍ഥ അവകാശികളെ കുടിയൊഴുപ്പിക്കില്ല. കൈയേറിയവരുണ്ടോ എന്നറിയാനാണ് പുനര്‍ നിര്‍ണയം നടത്തുന്നതെന്നും റവന്യു മന്ത്രി വ്യക്തമാക്കി.