FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
India

‘പദ്മാവതി’ക്കെതിരെ ആത്മഹത്യ ചെയ്ത് പ്രതിഷേധം? രാജസ്ഥാനില്‍ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍

Friday, Nov 24, 2017,13:32 IST By മെട്രൊ വാർത്ത A A A

ജയ്പുര്‍: ബോളിവുഡ് ചിത്രം പദ്മാവതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതിഷേധങ്ങളും രൂക്ഷമാകുന്നതിനിടെ, ചിത്രത്തിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി രാജസ്ഥാനിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് ജയ്പുരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നഹർഗഢ് കോട്ടയിൽ പദ്മാവതി ചിത്രത്തിനെതിരായ പരാമര്‍ശങ്ങള്‍ എഴുതിവെച്ചതിന് സമീപം ഒരാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരു പാറയില്‍ ‘പദ്മാവതിയെ എതിര്‍ത്ത്’ എന്നും മറ്റൊന്നില്‍ ‘പ്രതിമകളെ കത്തിക്കില്ലെന്നും ഞങ്ങള്‍ കൊല്ലുകയേ ഉള്ളു’വെന്നും എഴുതിയിട്ടുണ്ട്. ബ്രഹ്മപുരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, മൃതദേഹം ചേതന്‍ എന്നയാളുടേതാണെന്ന് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.

ഇയാളുടെ മരണത്തിൽ തങ്ങൾക്ക് യാതൊരു തരത്തിലും ഉത്തരവാദിത്തമില്ലെന്ന് രജ്പുത്ര കർണിസേന വ്യക്തമാക്കി. എന്നാലിത് ആത്മഹത്യയാകാമെന്നും ഇങ്ങനെയല്ല തങ്ങളുടെ പ്രതിഷേധ രീതിയെന്നും കര്‍ണി സേന പ്രസിഡന്‍റ് മഹിപാല്‍ സിങ് മക്രാന അറിയിച്ചു.

പദ്മാവതിയുടെ ചിത്രീകരണ സമയത്തുതന്നെ രജപുത്ര കർണിസേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചിറ്റോറിലെ റാണി പദ്മാവതിയും, യുദ്ധം ചെയ്യാനെത്തുന്ന ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയ രംഗങ്ങൾ ചിത്രത്തിലുണ്ടെന്നും ഇത് ചരിത്രത്തെ വളിച്ചൊടിക്കുന്നതാണെന്നും ആരോപിച്ചായിരുന്നു സംഘടന പ്രതിഷേധം ഉയർത്തിയത്.