FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Breaking News

ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം

Friday, Nov 24, 2017,18:28 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: ഫോൺകെണി വിവാദത്തിൽപ്പെട്ട് രാജിവെച്ച എ.കെ. ശശീന്ദ്രനെ തിരികെ മന്ത്രിസഭയിലെടുക്കുന്ന വിഷ‍യത്തിൽ അന്തിമതീരുമാനം എൽ.ഡി.എഫിന് വിടാൻ സിപിഎം സെക്രട്ടേറിയറ്റിൽ ധാരണ. ഇക്കാര്യത്തിൽ മുന്നണിയിലെ പൊതുവികാരത്തിന് ഒപ്പമായിരിക്കണം പാർട്ടിയുടെ നിലപാടെന്നും യോഗം തീരുമാനിച്ചു. ശശീന്ദ്രന്‍റെ മന്ത്രിസഭാ പുന:പ്രവേശം ചർച്ച ചെയ്യുന്നതിനായി ഇടതു മുന്നണിയുടെ യോഗം ഉടൻ തന്നെ വിളിച്ചുചേർക്കാനും ഇന്ന് വൈകുന്നേരം ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം ധാരണയിലെത്തി.