FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Top News

സീ​രി​യ​ൽ ന​മ്പ​രി​ല്ലാ​തെ ലോ​ട്ട​റി​ക​ൾ പ്ര​തി​സ​ന്ധി ഏ​ജ​ന്‍റു​മാ​ർ​ക്ക്

Friday, Nov 24, 2017,11:11 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി: സീ​രി​യി​ൽ ന​മ്പ​റി​ല്ലാ​ത്ത ലോ​ട്ട​റി​ക​ളും വ്യാ​ജ ലോ​ട്ട​റി​ക​ളും വ്യാ​പ​ക​മാ​കു​ന്നു. തു​ട​ർ​ച്ച​യാ​യി സീ​രി​യി​ൽ ന​മ്പ​റി​ല്ലാ​ത്ത ലോ​ട്ട​റി​ക​ളും ഒ​രേ സീ​രി​യി​ൽ ന​മ്പ​റി​ലു​ള്ള ഒ​ന്നി​ല​ധി​കം ലോ​ട്ട​റി​ക​ളും കി​ട്ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ സം​സ്ഥാ​ന​ത്തെ ലോ​ട്ട​റി ഏ​ജ​ന്‍റു​മാ​ർ പ്ര​തി​സ​ന്ധി​യി​ലാ​യി.
ക​ഴി​ഞ്ഞ 21ന് ​ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി​യ സ്ത്രീ​ശ​ക്തി​യു​ടെ സീ​രി​യി​ൽ ന​മ്പ​റി​ല്ലാ​ത്ത ഒ​രു ലോ​ട്ട​റി എ​റ​ണാ​കു​ളം നാ​യ​ര​മ്പ​ല​ത്തെ പൂ​മു​ട്ട് ലോ​ട്ട​റി ഏ​ജ​ന്‍റ് സെ​ൽ​വ​രാ​ജി​ന് ല​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വി​ലെ സി​ആ​പ്റ്റ് പ്ര​സി​ല​ടി​ച്ച ലോ​ട്ട​റി​ക​ളാ​ണ് സീ​രി​യി​ൽ ന​മ്പ​റി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ത​ന്നെ പ​ല ലോ​ട്ട​റി ഏ​ജ​ന്‍റു​മാ​ർ​ക്കും സീ​രി​യി​ൽ ന​മ്പ​റി​ല്ലാ​ത്ത ലോ​ട്ട​റി ല​ഭി​ച്ച​താ​യാ​ണ് വി​വ​രം.

ലോ​ട്ട​റി അ​ച്ച​ടി​ക്കു​ന്ന സ​മ​യ​ത്ത് വ​രു​ന്നപി​ഴ​വാ​ണ് സീ​രി​യി​ൽ ന​മ്പ​ർ ഇ​ല്ലാ​തെ വ​രു​ന്ന​തി​ന് ഇ​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ഒ​രു ലോ​ട്ട​റി​യി​ൽ സീ​രി​യി​ൽ ന​മ്പ​ർ പ​തി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ൽ പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യി വ​രു​ന്ന പ​ത്ത് ലോ​ട്ട​റി​ക​ളി​ൽ അ​ത് പ​തി​യി​ല്ല. ഏ​തെ​ങ്കി​ലും ലോ​ട്ട​റി​ക​ളി​ൽ സീ​രി​യി​ൽ ന​മ്പ​ർ വി​ട്ടു​പോ​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ മ​റ്റ് സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ലോ​ട്ട​റി​ക​ൾ നേ​രി​ട്ട് വി​പ​ണി​യി​ലെ​ത്തും. ഇ​ത്ത​ര​ത്തി​ൽ സീ​രി​യി​ൽ ന​മ്പ​റി​ല്ലാ​ത്ത നി​ര​വ​ധി ലോ​ട്ട​റി​ക​ളാ​ണ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.

നി​ല​വി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ലോ​ട്ട​റി​ക​ൾ അ​ച്ച​ടി​ക്കു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​ബി​പി​എ​സും സി​ആ​പ്റ്റും അ​ച്ച​ടി​യി​ൽ വീ​ഴ്ച വ​രു​ത്തു​ന്നെ​ന്ന് ഡ​യ​റ​ക്റ്റ​ർ നേ​ര​ത്തേ സ​ര്‍ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്നു. കെ​ബി​പി​എ​സി​ന്‍റെ കാ​ക്ക​നാ​ട് പ്ര​സി​ലും സി ​ആ​പ്ടി​ന്‍റെ വ​ട്ടി​യൂ​ര്‍കാ​വ് പ്ര​സി​ലും അ​ച്ച​ടി​ക്കു​ന്ന ടി​ക്ക​റ്റു​ക​ളി​ല്‍ ന​മ്പ​ര്‍ മാ​ഞ്ഞു പോ​കു​ന്ന​തും ന​മ്പ​ര്‍ ഇ​ര​ട്ടി​പ്പ് വ്യാ​പ​ക​മാ​ണെ​ന്നാ​യി​രു​ന്നു ലോ​ട്ട​റി ഡ​യ​റ​ക്റ്റ​റു​ടെ റി​പ്പോ​ർ​ട്ട്.
ലോ​ട്ട​റി ന​മ്പ​ര്‍ ഇ​ര​ട്ടി​പ്പ് വ്യാ​പ​ക​മാ​യ​തു വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ലോ​ട്ട​റി മേ​ഖ​ല​യി​ൽ സൃ​ഷ്ടി​ക്കു​ന്ന​ത്. ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് പാ​ല​ക്കാ​ട് ഒ​രേ ന​മ്പ​റി​ൽ ര​ണ്ടും മൂ​ന്നും നാ​ലും വീ​തം ലോ​ട്ട​റി ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​ല​ക്കാ​ട് ലോ​ട്ട​റി ഓ​ഫി​സി​ൽ നി​ന്നു കി​ഴ​ക്ക​ഞ്ചേ​രി​യി​ലു​ള്ള ഏ​ജ​ന്‍റ് വാ​ങ്ങി​യ ടി​ക്ക​റ്റി​ന്‍റെ മ​റു​ഭാ​ഗം എ​ഴു​ത്തു മാ​ഞ്ഞു വെ​ള്ള​ക്ക​ട​ലാ​സു പോ​ലെ​യി​രി​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും അ​ച്ച​ടി​പ്പി​ശ​കാ​ണെ​ന്ന മ​റു​പ​ടി​യാ​യി​രു​ന്നു അ​ന്നും ല​ഭി​ച്ച​ത്.
വ്യാ​ജ ലോ​ട്ട​റി ടി​ക്ക​റ്റ് കൊ​ടു​ത്ത് ‌‌പ​ണം ത​ട്ടി​യ നി​ര​വ​ധി കേ​സു​ക​ളും സം​സ്ഥാ​ന​ത്ത് അ​ടു​ത്ത കാ​ല​ത്താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രേ ന​മ്പ​റി​ലും സീ​രീ​സി​ലും ല​ഭി​ച്ച ടി​ക്ക​റ്റു​ക​ളും വ്യാ​ജ​മാ​കാ​മെ​ന്ന ഭീ​തി ഏ​ജ​ന്‍റു​മാ​ർ​ക്കു​ണ്ട്.

വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ ലോ​ട്ട​റി ഉ​പ​യോ​ഗി​ച്ച് അ​ര​ല​ക്ഷം രൂ​പ ത​ട്ടി​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ ലോ​ട്ട​റി ഒ​റി​ജി​ന​ലി​നെ വെ​ല്ലും​വി​ധം അ​ടി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ വ്യാ​ജ​ലോ​ട്ട​റി സം​ഘ​ത്തെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ക​ർ​ശ​ന നി​രീ​ക്ഷ​ണ​മാ​ണ് പൊ​ലീ​സ് ന​ട​ത്തു​ന്ന​ത്. വ​ൻ ലോ​ട്ട​റി ചൂ​താ​ട്ട​സം​ഘം കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം.