FLASH NEWS
Breaking News
കായൽ കൈയേറ്റ കേസിൽ തോമസ് ചാണ്ടിക്ക് ആശ്വാസം
Top News

സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ അ​തി​ക്ര​മം: ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ന്‍ പ​ഠ​നം ന​ട​ത്തും

Friday, Nov 24, 2017,12:01 IST By സ്വ​ന്തം​ലേ​ഖ​ക​ൻ A A A

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ന്‍ ഇ​ട​പെ​ടു​ന്നു. ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍ക്കും നേ​രേ അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍, പൊ​തു​പ്ര​വ​ര്‍ത്ത​ക​ര്‍, വി​ഷ​യ​ത്തി​ല്‍ താ​ത്പ​ര്യ​മു​ള്ള വ്യ​ക്തി​ക​ള്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ള്‍ തേ​ടും. ഇ​തോ​ടൊ​പ്പം വി​വി​ധ സാ​മൂ​ഹ്യ​ക്ഷേ​മ നി​യ​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും ക​മ്മി​ഷ​ന്‍ പ​ഠ​നം ന​ട​ത്തു​ന്നു​ണ്ട്.

മു​തി​ര്‍ന്ന പൗ​ര​ന്‍മാ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ര്‍, കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ക​മ്മി​ഷ​ന്‍ പ​ഠ​ന​വി​ഷ​യ​മാ​ക്കും. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി നി​ല​വി​ലെ സം​വി​ധാ​ന​ങ്ങ​ള്‍ പ​ര്യാ​പ്ത​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കും.

ഈ ​വി​ഷ​യ​ത്തി​ലു​ള്ള വി​വി​ധ നി​യ​മ​ങ്ങ​ളു​ടെ അ​വ​ലോ​ക​നം, നി​യ​മം പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​ന്ന​തി​ന് സ്വീ​ക​രി​ച്ച മാ​ര്‍ഗ​ങ്ങ​ള്‍, ഫ​ണ്ടി​ന്‍റെ ല​ഭ്യ​ത, ചു​മ​ത​ല​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, ചു​മ​ത​ല നി​ര്‍വ​ഹി​ക്കാ​ൻ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​ള്ള കാ​ര്യ​പ്രാ​പ്തി, പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പ​ങ്ക് എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്താ​നാ​ണ് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ന്‍റെ തീ​രു​മാ​നം. നി​ർ​ദേ​ശ​ങ്ങ​ള്‍ തേ​ടു​മ്പോ​ള്‍ സ​ര്‍ക്കാ​രി​ത​ര സം​ഘ​ട​ന​ക​ള്‍, വ്യ​ക്തി​ക​ള്‍ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കും. വി​ഷ​യ​ത്തി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം അ​റി​യാ​ൻ സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​മ്മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു ഹി​യ​റിം​ഗു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മം സം​ബ​ന്ധി​ച്ച് ഡി​സം​ബ​ര്‍ അ​ഞ്ചി​ന് രാ​വി​ലെ പ​ത്തു മ​ണി​ക്ക് ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലെ ഒ​ളിം​പ്യ ചേം​ബ​റി​ല്‍ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ വി. ​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹി​യ​റി​ങ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ചെ​യ​ര്‍മാ​നൊ​പ്പം അം​ഗ​ങ്ങ​ളും ഹി​യ​റി​ങി​ല്‍ പ​ങ്കെ​ടു​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ക്ക് നേ​രി​ട്ടെ​ത്തി നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​നൊ​പ്പം എ​ഴു​തി അ​യ​യ്ക്കു​ക​യും ചെ​യ്യാം.