FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Auto

സ്വി​ഫ്റ്റ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ വ​രു​ന്നു

Sunday, Nov 26, 2017,16:32 IST By മെ‌ട്രൊ വാർത്ത A A A

മാ​രു​തി സു​സു​ക്കി​യു​ടെ സ്വി​ഫ്റ്റ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ വ​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച പ​ര​സ്യ​ത്തി​ലൂ​ടെ​യാ​ണ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ന്‍റെ വ​ര​വി​നെ മാ​രു​തി പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്. ഒ​രു​പാ​ടു പ്ര​ത്യേ​ക​ത​ക​ളോ​ടെ​യാ​ണ് സ്വി​ഫ്റ്റ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ എ​ത്തു​ക എ​ന്നു​റ​പ്പാ​യി​ക്ക​ഴി​ഞ്ഞു. കാ​റി​ന്‍റെ ലു​ക്കി​ൽ​ത്ത​ന്നെ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ ദൃ​ശ്യ​മാ​ണ്. പെ​ട്രോ​ൾ, ഡീ​സ​ൽ വേ​രി​യ​ന്‍റു​ക​ളിൽ സ്വി​ഫ്റ്റ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ ല​ഭ്യ​മാ​കും. ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ പെ​ട്രോ​ൾ ഓ​പ്ഷ​ന് 5. 45 ല​ക്ഷം രൂ​പ​യും, ഡീ​സ​ലി​നു 6.39 ല​ക്ഷം രൂ​പ​യു​മാ​ണു മാ​രു​തി വെ​ബ്സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ല.

ബേ​സ് മോ​ഡ​ലു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ കാ​റി​ന്‍റെ ഉ​ൾ​വ​ശ​ത്തു ചി​ല മാ​റ്റ​ങ്ങ​ൾ ലി​മി​റ്റ​ഡ് എ​ഡി​ഷ​നി​ലു​ണ്ടാ​കും. കാ​റി​ന്‍റെ ബോ​ണ​റ്റ്, റൂ​ഫ്, ഡോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡീ​ക്ക​ലു​ക​ളു​ണ്ടാ​കും. ഇ​തു കാ​റി​നൊ​രു സ്പോ​ർ​ട്ടി ലു​ക് ന​ൽ​കു​ന്ന​തി​നു സ​ഹാ​യ​ക​മാ​കും. ഡ്യു​വ​ൽ ടോ​ൺ സീ​റ്റ് അ​പ്ഹോ​ൾ​സ്റ്റ​റി, കാ​റി​ന്‍റെ എ​ക്സ്റ്റീ​രി​യ​റി​നോ​ട് മാ​ച്ചു ചെ​യ്യു​ന്ന സ്റ്റി​യ​റി​ങ് റാ​പ്പ് എ​ന്നി​വ​യെ​ല്ലാം ലി​മി​റ്റ​ഡ് എ​ഡി​ഷ​നി​ലു​ണ്ടാ​കും. ഒ​രു പു​തി​യ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​വും സ്വി​ഫ്റ്റ് ലി​മി​റ്റ് എ​ഡി​ഷ​നി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ആ​ൻ​ഡ്രോ​യ്ഡ് ഓ​ട്ടൊ, ആ​പ്പി​ൾ കാ​ർ പ്ലേ ​ക​ണ​ക്‌​ടി​വി​റ്റി​യു​ള്ള ട​ച്ച് സ്ക്രീ​ൻ ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​കും. ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കു​ന്ന ഓ​ട്ടൊ എ​ക്സ്പോ​യി​ലാ​യി​രി​ക്കും സ്വി​ഫ്റ്റ് ലി​മി​റ്റ​ഡ് എ​ഡി​ഷ​നെ ഔ​ദ്യോ​ഗി​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​ക.