FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
kerala

ഹാദിയയെ സന്ദര്‍ശിക്കാനുള്ള അനുമതി അച്ഛന് മാത്രമെന്ന് പ്രിന്‍സിപ്പല്‍

Tuesday, Nov 28, 2017,18:50 IST By മെട്രൊ വാർത്ത A A A

സേലം: ഹാദിയയെ സന്ദര്‍ശിക്കാനുള്ള അനുമതി അച്ഛന് മാത്രമെന്ന് സേലം ശിവരാജ് ഹോമിയോ കോളെജ് പ്രിന്‍സിപ്പല്‍ ജി.കണ്ണന്‍. ഹാദിയയെ കോളെജില്‍ ചേര്‍ത്തത് പിതാവായ അശോകനാണെന്നും കോളെജ് രേഖകളില്‍ ഹാദിയ ഇപ്പോഴും അഖിലയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മറ്റുള്ളവരുടെ സന്ദര്‍ശനാനുമതി സംബന്ധിച്ച വിഷയം സുപ്രീംകോടതി വിധി പഠിച്ചതിന് ശേഷം പറയാമെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. ഹാദിയ എത്തിയതിന് ശേഷം മാത്രമേ കോഴ്‌സ് തുടങ്ങുന്ന നടപടികള്‍ ആരംഭിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഠനം പൂര്‍ത്തിയാക്കാന്‍ സേലത്തെ കോളെജിലെത്തുന്ന ഹാദിയക്ക് പതിനഞ്ചംഗ പൊലീസ് സംഘം സുരക്ഷയൊരുക്കും. ഹോസ്റ്റലിലും കോളെജിലും മുഴുസമയ സുരക്ഷയുണ്ടാകും. തമിഴ്‌നാട് പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ സുബ്ബലക്ഷ്മിയാണ് ഇക്കാര്യം അറിയിച്ചത്.