FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
India

മുത്തലാഖിന് മൂന്ന് വർഷം തടവ്: കരട് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി

Friday, Dec 1, 2017,21:35 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: മുത്തലാഖ് ശിക്ഷാ വിധേയമാക്കുന്ന നിയമത്തിന്‍റെ കരട് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. മുത്തലാഖ് നടത്തുന്നവർക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് കരടിലുള്ളത്. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ കരട് ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം.

ഇതിനായി ബില്ലിന്‍റെ പകര്‍പ്പ് സംസ്ഥാനങ്ങള്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും ബില്ല് പാര്‍ലമെന്‍റിന്‍റെ പരിഗണനയ്ക്കായി സമർപ്പിക്കുക. കരട് ബില്‍ പ്രകാരം വാക്കാലോ ഇമെയിലില്‍ വഴിയോ എസ്.എം.എസ്, വാട്‌സ് ആപ്പ് എന്നിവ മുഖാന്തിരമോ മുത്തലാഖ് നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. നിയമത്തിൽ കുട്ടികളുടെ സംരക്ഷണവും പങ്കാളിക്ക് ജീവനാംശവും ഉറപ്പ് നല്‍കുന്നു.