FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Nri

വിദേശികളുടെ പണമിടപാടിന് നികുതി: കുവൈറ്റ് പാർലമെന്‍റിൽ തിങ്കളാഴ്ച ചര്‍ച്ച

Saturday, Dec 2, 2017,20:12 IST By മെട്രൊ വാർത്ത A A A

കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസിക്കുന്ന വിദേശകളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന നികുതി സമ്പ്രദായത്തെ സംബന്ധിച്ച ചർച്ച തിങ്കളാഴ്ച പാർലമെന്‍റിൽ നടക്കും. വിദേശികൾ നടത്തുന്ന പണമിടപാടിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് കുവൈറ്റ് പാര്‍ലമെന്‍റിന്‍റെ നിയമ നിര്‍മാണ സമിതി തിങ്കളാഴ്ച ചര്‍ച്ചചെയ്യുന്നത്.

അതേസമയം, വിദേശികളുടെ മേൽചുമത്തുന്ന പുതിയ നികുതി നിർദേശത്തില്‍ എംപിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം നിലനിൽക്കുകയാണ്. എണ്ണ വിലയിടിവ് നിമിത്തമുള്ള രാജ്യത്തിന്‍റെ വരുമാനക്കമ്മി നികത്താന്‍, എണ്ണയിതര നികുതി ചുമത്തുന്നതിൽ തെറ്റില്ലെന്നാണ് നിർദേശത്തെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുന്നു.

എന്നാൽ, പുതിയ നിർദേശം എതിര്‍ഫലം ചെയ്യുമെന്നാണ് നികുതിയെ എതിര്‍ക്കുന്നവരുടെ വാദം. പണമിടപാടിന് നികുതി ഏര്‍പ്പെടുത്തിയാല്‍ നിയമവിധേയമായ വഴികള്‍ക്ക് പകരം ഹവാല ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ വഴികള്‍ വിദേശികൾ ഉപയോഗിച്ചേക്കുമെന്നാണ് നിർദേശത്തെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.