FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Top News

ട്രംപിന് നേട്ടം: യാത്രാവിലക്കിന് സുപ്രീംകോടതിയുടെ അംഗീകാരം

Tuesday, Dec 5, 2017,10:54 IST By മെട്രൊ വാർത്ത A A A

വാഷിങ്ടൺ: അമെരിക്കയിൽ പ്രവേശിക്കുന്നതിന് ആറ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാവിലക്കിന് സുപ്രീംകോടതിയുടെ അംഗീകാരം. ഇതോടെ യാത്രാനിരോധനം നടപ്പിലാക്കുന്നതിന് ട്രംപിന് മുന്നിലുണ്ടായ ഏറ്റവും പ്രധാന തടസങ്ങളിലൊന്നാണ് മാറിക്കിട്ടിയത്.

എങ്കിലും നിരോധനം പ്രാബല്യത്തിലാക്കുവാൻ നിയമപരമായ കടമ്പകള്‍ ഇനിയുമുണ്ട്. അമെരിക്കയിലെ നാല് ഫെഡറല്‍ കോടതികള്‍ യാത്രാനിരോധനത്തിന് എതിരായി സമർപ്പിച്ചിട്ടുള്ള ഹര്‍ജികളിൽ ഇനിയും വിധി പറഞ്ഞിട്ടില്ല. ഇക്കാര്യം കൂടി പരിഗണിച്ചതിനു ശേഷമേ ട്രംപ് സർക്കാറിന് അന്തിമമായി യാത്രാവിലക്ക് നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ.

ട്രംപ് അധികാരം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍, ചാഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാർക്ക് അമെരിക്കയിൽ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. തുടർന്ന് ഉത്തര കൊറിയ, വെനസ്വേല എന്നീ രാജ്യങ്ങൾക്കും ട്രംപ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.