FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
Heritage

ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി യുഎസ് അംഗീകരിക്കുന്നു, ട്രംപിന്‍റെ പ്രഖ്യാപനം ഇന്നുണ്ടാകും

Wednesday, Dec 6, 2017,12:51 IST By മെട്രൊ വാർത്ത A A A

വാഷിങ്ടണ്‍: അറബ് ലോകത്തിന്‍റെ പ്രതിഷേധം അവഗണിച്ച്, ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാന്‍ യുഎസ് തയാറെടുക്കുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച വൈകുന്നേരത്തോടെ നടത്തുമെന്നാണ് റിപ്പോർട്ട്. എന്നാല്‍ യുഎസ് എംബസി ടെല്‍അവീവില്‍ നിന്നും ഉടനെ ജറുസലേമിലേക്കു മാറ്റാന്‍ പദ്ധതിയില്ലെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം അമെരിക്കയുടെ ഈ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് അറബ് രാഷ്ട്രങ്ങള്‍. മുസ്ലിംകള്‍ക്കു നേരെയുള്ള ഏറ്റവും വലിയ പ്രകോപനമാണിതെന്ന് വിവിധ അറബ് നേതാക്കള്‍ ട്രംപിന്‍റെ പുതിയ തീരുമാനത്തെ വിശേഷിപ്പിച്ചത്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്രംപുമായി ടെലിഫോണ്‍ ചര്‍ച്ച നടത്തി തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.

ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷത്തിന്‍റെ കേന്ദ്രബിന്ദുവാണ് ജറുസലേം. 1967ലെ ആറ് ദിന യുദ്ധത്തിലൂടെ കിഴക്കന്‍ ജറുസലേം ഇസ്രയേല്‍ പിടിച്ചെടുക്കുകയായിരുന്നു. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി രാഷ്ട്രം വേണമെന്നാണ് പലസ്തീന്‍കാരുടെ ആവശ്യം. ജറുസലേം ഇപ്പോള്‍ പൂര്‍ണമായും ഇസ്രായേലിന്‍റെ നിയന്ത്രണത്തിലാണ്. ഇസ്രായേല്‍ തലസ്ഥാനമായാണ് ജറുസലേമിനെ കണക്കാക്കുന്നതെങ്കിലും ലോകരാഷ്ട്രങ്ങള്‍ ഇത് അംഗീകരിച്ചിട്ടല്ല.