FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
Kochi

പു​സ്ത​ക​ങ്ങ​ളു​ടെ പൂ​ങ്കാ​വ​ന​ത്തി​ൽ നി​ന്ന്

Wednesday, Dec 6, 2017,1:30 IST By അ​നൂ​പ് കെ. ​മോ​ഹ​ൻ A A A

അ​ക്ഷ​ര​ങ്ങ​ളു​ടെ വ​സ​ന്തം വി​രി​ഞ്ഞ ഇ​ട​നാ​ഴി​ക​ൾ. പു​സ്ത​ക​ങ്ങ​ളു​ടെ പു​തു​മ​ണം പ​ക​രു​ന്ന അ​നു​ഭൂ​തി. വി​നോ​ദ​വും വി​ജ്ഞാ​ന​വും നി​റ​യു​ന്ന അ​ക്ഷ​ര​ങ്ങ​ളു​ടെ അ​ത്ഭു​ത​ലോ​കം വീ​ണ്ടും കൊ​ച്ചി​യി​ൽ വി​രു​ന്നെ​ത്തി​യി​രി​ക്കു​ന്നു. അ​റ​ബി​ക്ക​ട​ലി​ന്‍റെ റാ​ണി അ​ക്ഷ​ര​ങ്ങ​ളു​ടെ റാ​ണി കൂ​ടി​യാ​യി മാ​റു​ക​യാ​ണ്. വി​ശ്വ​വി​ഖ്യാ​ത സാ​ഹി​ത്യ സൃ​ഷ്ടി​ക​ൾ മു​ത​ൽ പു​തി​യ എ​ഴു​ത്തു​കാ​രു​ടെ ര​ച​ന​ക​ൾ വ​രെ സ​മ്പ​ന്ന​മാ​ക്കു​ന്നു കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ൽ​സ​വ​ത്തെ.

ഏ​തെ​ങ്കി​ലു​മൊ​രു വി​ഭാ​ഗ​ത്തി​ന്‍റെ ത​ണ​ലി​ലേ​ക്ക് ത​ള​ച്ചി​ടാ​ൻ ക​ഴി​യാ​ത്ത വി​ധം പു​സ്ത​ക​വൈ​വി​ധ്യം. അ​ക്ഷ​ര​ങ്ങ​ളു​ടെ ന​വ്യാ​നു​ഭ​വം പ​ക​രു​ന്ന കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ൽ​സ​വം സാം​സ്കാ​രി​ക സ​ദ​സു​ക​ൾ​ക്കും വേ​ദി​യാ​കു​ന്നു. ഇ​രു​പ​ത്തൊ​ന്നാ​മ​തു കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ൽ​സ​വം ഇ​ക്കു​റി​യും തു​റ​ന്നി​ടു​ന്ന​തു വാ​യ​ന​യു​ടേ​യും പു​സ്ത​ക​ങ്ങ​ളു​ടേ​യും അ​റി​വു​ക​ളു​ടേ​യും വി​ശാ​ല​മാ​യ ആ​കാ​ശം ത​ന്നെ​യാ​ണ്.

മാ​ക്സിം ഗോ​ർ​ക്കി മു​ത​ൽ ചെ​ഗു​വേ​ര വ​രെ പു​സ്ത​ക​ങ്ങ​ളു​ടെ പൂ​ക്കാ​ല​ത്തെ സ​മ്പ​ന്ന​മാ​ക്കു​ന്നു. അ​റി​യ​പ്പെ​ട്ട എ​ഴു​ത്തു​കാ​രു​ടെ ലോ​ക പ്ര​സി​ദ്ധ​മാ​യ കൃ​തി​ക​ൾ​ക്കൊ​പ്പം പു​തു എ​ഴു​ത്തു​കാ​രു​ടെ ര​ച​ന​ക​ൾ​ക്കും പു​സ്ത​കോ​ൽ​സ​വ​ത്തി​ൽ സ്ഥാ​നം ല​ഭി​ച്ചി​രി​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പു​സ്ത​ക​സ്റ്റാ​ളു​ക​ളും ഇ​വി​ടെ​യു​ണ്ട്. സാ​രോ​പ​ദേ​ശ ക​ഥ​ക​ൾ മു​ത​ൽ കു​സൃ​തി നി​റ​യു​ന്ന കു​ഞ്ഞു​ണ്ണി ക​വി​ത​ക​ൾ വ​രെ. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മു​ള്ള ബാ​ല​സാ​ഹി​ത്യ കൃ​തി​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ​യു​ണ്ട്. പോ​യ​കാ​ല​ത്തി​ന്‍റെ ബാ​ല്യ​ത്തെ വാ​യ​ന​യാ​ൽ ര​സ​ക​ര​മാ​ക്കി​യ ഈ​സോ​പ്പ് ക​ഥ​ക​ളും, പ​ഞ്ച​ത​ന്ത്രം ക​ഥ​ക​ളും ഐ​തി​ഹ്യ​മാ​ല​യു​മൊ​ക്കെ പു​തു​ത​ല​മു​റ​യ്ക്കും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണി​വി​ടെ.

കേ​ര​ളാ ഭാ​ഷ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഗ്രീ​ൻ ബു​ക്സ്, ലാ​ൽ ബു​ക്സ്, സ​മ​താ ബു​ക്സ്, പെ​ൻ​ഗ്വി​ൻ, കേ​ര​ളാ സാ​ഹി​ത്യ അ​ക്കാ​ദ​മി, സീ​ഡ് ബു​ക്സ്, യെ​സ് പ്ര​സ് ബു​ക്സ്, ഒ​ലി​വ് എ​ന്നി​ങ്ങ​നെ കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട പ്ര​സാ​ധ​ക​രെ​ല്ലാം കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ൽ​സ​വ​ത്തി​ൽ എ​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന കേ​ര​ള സാ​ഹി​ത്യ ച​രി​ത്രം ശ്ര​ദ്ധേ​യ​മാ​യ ഗ്ര​ന്ഥ​മാ​ണ്. മ​ല​യാ​ള ഭാ​ഷ​യു​ടെ ഉ​ൽ​പ്പ​ത്തി മു​ത​ലു​ള്ള വി​ഷ​യ​ങ്ങ​ൾ പ്ര​തി​പാ​ദി​ക്കു​ന്ന കേ​ര​ള സാ​ഹി​ത്യ ച​രി​ത്രം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ഭാ​ഷാ​സ്നേ​ഹി​ക​ൾ​ക്കും ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കും.

ആ​ൻ ഫ്രാ​ങ്കി​ന്‍റെ ഡ​യ​റി​ക്കു​റി​പ്പു​ക​ൾ, ചെ​ഗു​വേ​ര​യു​ടെ മോ​ട്ടൊ​ർ സൈ​ക്കി​ൾ ഡ​യ​റീ​സ് എ​ന്നീ കൃ​തി​ക​ൾ​ക്ക് ഇ​ത്ത​വ​ണ​യും ആ​വ​ശ്യ​ക്കാ​രു​ണ്ട്. പു​രാ​ണ​ക​ഥ​ക​ൾ​ക്കും ആ​ത്മീ​യ​ത​യു​ടെ അ​ക്ഷ​ര​ങ്ങ​ൾ നി​റ​യു​ന്ന കൃ​തി​ക​ൾ​ക്കും വാ​യ​ന​ക്കാ​രു​ണ്ട്. ഏ​വ​ർ​ക്കും പ്ര​ചോ​ദ​നം ന​ൽ​കു​ന്ന കൃ​തി​യാ​ണ് നി​ക്കി​ന്‍റെ ആ​ത്മ​ക​ഥ, പ​രി​മി​തി​ക​ളി​ല്ലാ​ത്ത ജീ​വി​തം. സ്വ​ന്തം വൈ​ക​ല്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ചു വി​ജ​യം കൊ​യ്ത യു​വാ​വി​ന്‍റെ ക​ഥ. ക​ഥാ​ന​വ​കം എ​ന്ന സി​രീ​സി​ൽ അ​ഷ്ട​മൂ​ർ​ത്തി, അ​ശോ​ക​ൻ ച​രു​വി​ൽ, ഗൗ​ത​മ​ൻ, സു​സ്മേ​ഷ് ച​ന്ദ്രോ​ത്ത്, സി. ​വി ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ ര​ച​യി​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

ന​വോ​ഥാ​ന​ത്തി​നു ശേ​ഷ​മു​ള്ള കാ​ല​ഘ​ട്ട​ത്തി​ലെ എ​ഴു​ത്തു​കാ​രെ​യും ക​ഥ​ക​ളെ​യു​മാ​ണ് ക​ഥാ​ന​വ​ക​ത്തി​ൽ കാ​ണാ​നാ​വു​ക. കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പു​സ്ത​ക​ങ്ങ​ളി​ൽ മു​തു​കു​ളം രാ​ഘ​വ​ൻ പി​ള്ള, ചെ​മ്പൈ വൈ​ദ്യ​നാ​ഥ ഭാ​ഗ​വ​ത​ർ, എ​സ്. ഗു​പ്ത​ൻ നാ​യ​ർ, ന​ന്ത​നാ​ർ, കെ. ​ടി. മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​രു​ടെ ജീ​വി​തം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ളു​മു​ണ്ട്. ബ​ർ​ത്ത് ഓ​ഫ് എ ​നേ​ഷ​ൻ, ദ ​കി​ഡ്, ദ ​ഗ്രീ​ഡ്, ഗോ​ൾ​ഡ് റ​ഷ്, ബാ​റ്റി​ൽ​ഷി​പ്പ് പൊ​ട്ടെം​കി​ൻ തു​ട​ങ്ങി​യ സി​നി​മ​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന, ഡോ. ​അ​ര​വി​ന്ദ​ൻ വ​ല്ല​ച്ചി​റ​യു​ടെ 125 വി​ശ്വോ​ത്ത​ര ച​ല​ച്ചി​ത്ര​ങ്ങ​ൾ എ​ന്ന കൃ​തി​യും പു​സ്ത​കോ​ൽ​സ​വ​ത്തി​ലെ വ്യ​ത്യ​സ്ത​മാ​യ സാ​ന്നി​ധ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.

ഓ​രോ പു​സ്ത​ക​ങ്ങ​ളേ​യും കൈ​യി​ലെ​ടു​ത്തു പ​രി​ച​യ​പ്പെ​ടു​ന്ന​വ​ർ. ആ​ദ്യ പേ​ജി​ന്‍റെ ആ​വേ​ശ​ത്തി​ലേ​ക്കു താ​ളു​ക​ൾ മ​റി​ക്കുന്നവർ. സ്റ്റാ​ളു​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​മ്പോ​ൾ, പു​സ്ത​ക​ത്തി​ന്‍റെ പു​റം​ച​ട്ട​യി​ലു​ട​ക്കി, വാ​യ​ന​യു​ടെ ചെ​റി​യ ദൂ​രം പി​ന്നി​ടു​ന്ന​വ​രെ പു​സ്ത​കോ​ൽ​സ​വ​ത്തി​ൽ കാ​ണാം. ചെ​റു​വാ​യ​ന​യു​ടെ ല​ഹ​രി​യി​ൽ പി​ന്നീ​ടാ പു​സ്ത​കം സ്വ​ന്ത​മാ​ക്കു​ന്ന​വ​രുമുണ്ട്. ഇ​ത്ത​ര​ത്തി​ൽ അ​ക്ഷ​ര​ക്കാ​ഴ്ച്ച​യു​ടെ ര​സം ആ​സ്വ​ദി​ക്കു​ന്ന​വ​രും ധാ​രാ​ളം. കാ​ഴ്ച്ച​യു​ടേ​യും സാ​ങ്കേ​തി​ക​ത​യു​ടെ​യും അ​നു​ഭൂ​തി​ക്ക​പ്പു​റം വാ​യ​ന​യു​ടെ ല​ഹ​രി​യ​റി​യാ​ത്ത ത​ല​മു​റ​യെ കൈ​പി​ടി​ച്ചു കൊ​ണ്ടു​വ​രു​ന്ന​വ​രും പു​സ്ത​കോ​ൽ​സ​വ​ത്തി​ൽ ധാ​രാ​ളം. ഇ​ങ്ങ​നെ പു​സ്ത​ക​ങ്ങ​ളു​ടെ പു​ങ്കാ​വ​ന​ത്തി​ലെ കാ​ഴ്ച്ച​ക​ൾ ഏ​റെ വ്യ​ത്യ​സ്ത​മാ​ണ്.