FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Business

ട്രെ​ൻ​ഡി​യാ​കാ​ൻ കൂ​ബേ

Friday, Dec 8, 2017,10:19 IST By മെട്രൊ വാർത്ത A A A

മൊ​ബൈ​ല്‍ ഫോ​ണ്‍ വി​പ​ണി​യി​ല്‍ അ​ത്ഭു​ത​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചു​ള്ള​ത് ആ​പ്പി​ള്‍ ആ​ണെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള പ​റ​ച്ചി​ൽ. എ​ന്നാ​ൽ ചെ​ല​വു കു​റ​ഞ്ഞ ഫോ​ണ്‍ എ​ന്ന അ​ത്ഭു​തം ഒ​രു​ക്കു​ന്ന​ത് ചൈ​നീ​സ് ക​മ്പ​നി​ക​ളാ​ണ്. ആ ​നി​ര​യി​ലേ​ക്ക് പു​തു​താ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് കൂ​ബേ.

സെ​ല്‍ഫി സ്റ്റാ​ര്‍
ട്രെ​ന്‍ഡി​യാ​കു​ന്ന കൂ​ബേ എ​ഫ്1 വി​പ​ണി​യി​ൽ സെ​ൽ​ഫി സ്റ്റാ​ർ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. സെ​ല്‍ഫി എ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മു​ന്‍ഗ​ണ​ന ന​ല്‍കി​യാ​ണ് കൂ​ബേ ക​മ്പ​നി മി​ക​ച്ച മെ​ഗാ​പി​ക്സ​ല്‍ ക്യാ​മ​റ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
16 മെ​ഗാ​പി​ക്സ​ലോ​ടു കൂ​ടി​യ​താ​ണ് ഫോ​ണി​ന്‍റെ പി​ന്‍ ക്യാ​മ​റ. സോ​ണി​യു​ടെ ഐ ​എം എ​ക്സ് 289 സെ​ന്‍സ​റാ​ണ് ഇ​തി​നു​ള്ള​ത്. എ​ന്നാ​ല്‍ ഒ​രു സോ​ഫ്റ്റ്‌​വെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 80 മെ​ഗാ​പി​ക്സ​ല്‍ വ​രെ ഫോ​ട്ടൊ എ​ടു​ക്കാ​ന്‍ ക്യാ​മ​റ​യ്ക്ക് സാ​ധി​ക്കും. ഫോ​ണി​ന്‍റെ പി​ന്‍ ഭാ​ഗ​ത്ത് ര​ണ്ട് 16എം​പി മെ​ഗാ​പി​ക്സ​ല്‍ ക്യാ​മ​റ​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ 80 എം​പി നി​ര​യി​ലേ​ക്ക് എ​ത്താ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ അ​വ​കാ​ശ​വാ​ദം.
പ്ര​ത്യേ​ക സോ​ഫ്റ്റ്‌​വെ​യ​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ര​ണ്ട് ക്യാ​മ​റ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ള്‍ട്രാ ഹൈ ​റ​സ​ല്യൂ​ഷ​ന്‍ ചി​ത്ര​ങ്ങ​ള്‍ എ​ടു​ക്കാ​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത.

ഡി​സ്പ്ലെ
18:9 റേ​ഷ്യോ, 1440-720 പി​ക്സ​ല്‍ എ​ന്നി​വ​യോ​ടു കൂ​ടി​യ 5.7 ഇ​ഞ്ച് ഡി​സ്പ്ലേ​യാ​ണ് ഫോ​ണി​നു​ള്ള​ത്.

ബാ​റ്റ​റി/പ്രോ​സ​സ​ർ
ആ​ന്‍ഡ്രോ​യി​ഡ് മാ​ര്‍ഷ്മ​ലോ​യി​ലാ​ണ് ഫോ​ൺ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ട്ട് ന്യൂ​ക്ലി​യ​ര്‍ 64 ബി​റ്റ് പ്രോ​സ​സ​റാ​ണ് ഫോ​ണി​നു ക​രു​ത്ത് ന​ല്‍കു​ന്ന​ത്. 4 ജി​ബി റാം, 64 ​ജി​ബി ഇ​ന്‍റേ​ര്‍ണ​ല്‍ സ്റ്റോ​റേ​ജ് എ​ന്നി​വ​യു​മു​ണ്ട്. 128 ജി​ബി വ​രെ മൈ​ക്രോ എ​സ്ഡി കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് സ്റ്റോ​റേ​ജ് സ്പേ​സ് വ​ർ​ധി​പ്പി​ക്കാം.
3000എം​എ​എ​ച്ച് ബാ​റ്റ​റി​യോ​ടു​കൂ​ടി​യ​താ​ണ് ഫോ​ൺ. ഗ്രാ​വി​റ്റി സെ​ന്‍സ​ര്‍, ലൈ​റ്റ് സെ​ന്‍സ​ര്‍, ഡി​സ്റ്റ​ന്‍സ് സെ​ന്‍സ​ര്‍, ഇ​ല​ക്ടോ​ണി​ക് കോം​പ​സ്, സ്പോ​ര്‍ട്സ് പി​ഡോ​മീ​റ്റ​ര്‍, ഇ​ന്‍ഫ്രാ​റെ​ഡ് സെ​ന്‍സ​ര്‍ എ​ന്നി​വ ഫോ​ണി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളി​ൽ​പ്പെ​ടു​ന്നു.

നി​റം
ജെം ​ബ്ലൂ, ഷാം​ഗ​ണ്‍ ഗോ​ള്‍ഡ്, ഡീ​പ്പ് ബ്ലാ​ക്ക്, കോ​റ​ല്‍ പൗ​ഡ​ര്‍ എ​ന്നി​ങ്ങ​നെ നാ​ലു നി​റ​ങ്ങ​ളി​ലാ​ണ് ഫോ​ണ്‍ വി​പ​ണി​യി​ൽ ല​ഭ്യ​മാ​കു​ന്ന​ത്.

വി​ല
ഏ​റ്റ​വും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​ള്ള ഫോ​ണ്‍ കു​റ​ഞ്ഞ വി​ല​യി​ല്‍ ലി​ക്കു​ന്നു​വെ​ന്ന​താ​ണ് ഫോ​ണി​ന്‍റെ പ്ര​ത്യേ​ക​ത. 17,500 രൂ​പ​യാ​ണ് ഫോ​ണി​ന്‍റെ ഇ​ന്ത്യ​ന്‍ മാ​ര്‍ക്ക​റ്റി​ലെ വി​ല. ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര​ത്തി​ലൂ​ടെ​യാ​ണ് വി​ൽ​പ്പ​ന.

ഓ​ര്‍മി​ക്കാ​ന്‍
നി​ല​വി​ല്‍ ഇ​ന്ത്യ​ന്‍ രു​ചി​ക്കി​ണ​ങ്ങി​യി​രി​ക്കു​ന്ന ചൈ​നീ​സ് ഫോ​ണു​ക​ളു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് കൂ​ബെ എ​ഫ് 1 എ​ത്തു​മെ​ന്നു ഉ​റ്പ​പി​ച്ചു പ​റ​യാ​നാ​കി​ല്ല. പി​ന്നെ ബാ​റ്റ​റി ബാ​ക്ക് സം​ബ​ന്ധി​ച്ച് വ​ലി​യ അ​വ​കാ​ശ വാ​ദ​ങ്ങ​ള്‍ ഒ​ന്നും ക​മ്പ​നി ന​ട​ത്തി​യി​ട്ടി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.