FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
Auto

വി​സ്മ​യി​പ്പി​ക്കാ​ൻ ഹോ​ണ്ട ഗോ​ൾ​ഡ് വി​ങ്

Friday, Dec 8, 2017,12:15 IST By മെട്രൊ വാർത്ത A A A

നൂ​ത​ന​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​യും, ഉ​യ​ർ​ന്ന പ്ര​ക​ട​ന​വും ല​ക്ഷ്വ​റി​യും വാ​ഗ്ദാ​നം ചെ​യ്തു കൊ​ണ്ടു 2018 ഹോ​ണ്ട ഗോ​ൾ​ഡ് വി​ങ് എ​ത്തു​ന്നു. ഹോ​ണ്ട മോ​ട്ടൊ​ർ​സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ ഹോ​ണ്ട ഗോ​ൾ​ഡ് വി​ങ്ങി​ന്‍റെ ബു​ക്കി​ങ് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​രു​പ​ത്താ​റു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണു വാ​ഹ​ന​ത്തി​ന്‍റെ ഡ​ൽ​ഹി എ​ക്സ്ഷോ​റൂം വി​ല. പു​തി​യ ചേ​സി​സും ഡി​സൈ​നു​മാ​യി എ​ത്തു​ന്ന ഗോ​ൾ​ഡ് വി​ങ് തേ​ർ​ഡ് ജ​ന​റേ​ഷ​ൻ ഡ്യു​വ​ൽ ക്ല​ച്ച് ട്രാ​ൻ​സ്മി​ഷ​നു​മാ​യാ​ണ് എ​ത്തു​ന്ന​ത്. ഇ​തു​വ​രെ പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ർ​ഭാ​ടം നി​റ​യു​ന്ന ടൂ​റ​റാ​യി​രി​ക്കും ഗോ​ൾ​ഡ് വി​ങ് എ​ന്നാ​ണു ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ടോ​ക്കി​യോ മോ​ട്ടൊ​ർ ഷോ​യി​ലാ​ണ് ഈ ​വ​ണ്ടി ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. പു​തു​ത​ല​മു​റ​യ്ക്കാ​യി പു​തി​യ ഫീ​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ആ​ക​ർ​ഷ​ണീ​യ​മാ​യ വി​ല​യി​ലാ​ണ് 2018 ഗോ​ൾ​ഡ് വി​ങ് എ​ത്തു​ന്ന​തെ​ന്നു പ​റ​യു​ന്നു ക​മ്പ​നി​യു​ടെ സെ​യ്ൽ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ് വി​ഭാ​ഗം സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് യാ​ദ​വേ​ന്ദ്ര സി​ങ് ഗു​ലേ​റി​യ. നാ​ലു പ​തി​റ്റാ​ണ്ടാ​യി വി​പ​ണി​യി​ലു​ള്ള ഈ ​വാ​ഹ​ന​ത്തി​ന്‍റെ പു​തി​യ പ​തി​പ്പാ​ണി​ത്. സ്റ്റാ​ൻ​ഡേ​ർ​ഡ് ആ​ൻ​ഡ് ഗോ​ൾ​ഡ് വി​ങ് ടൂ​ർ വേ​രി​യ​ന്‍റു​ക​ളി​ലാ​ണ് ഹോ​ണ്ട ഗോ​ൾ​ഡ് വി​ങ് എ​ത്തു​ക. 2018ലാ​യി​രി​ക്കും വ​ണ്ടി നി​ര​ത്തി​ലെ​ത്തു​ക.