FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
kerala

ടോം ജോസിന് അനധികൃത സ്വത്തില്ലെന്ന് വിജിലൻസ്

Sunday, Dec 10, 2017,13:26 IST By മെ‌ട്രൊ വാർത്ത A A A

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് അനധികൃതസ്വത്തില്ലെന്ന് വിജിലന്‍സ്. കുടുംബപരമായി അദേഹത്തിന് ആസ്തിയുണ്ടെന്നും അതിനാലാണ് സ്വത്തില്‍ വര്‍ധനവുണ്ടായതെന്നുമാണ് കണ്ടെത്തല്‍. ഇതോടെ കേസ് അവസാനിപ്പിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നേരത്തെ ടോം ജോസിന്‍റെ ഭാഗം കേട്ടിരുന്നില്ല. അന്വേഷണസംഘത്തിന് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് ടോം ജോസിന്‍റെ മൊഴിഎ‌ടുത്തതെന്നും വിജിലൻസ് വ്യക്തമാക്കി. ജേക്കബ് തോമസ് ഡയറക്ടറായിരിക്കെയാണ് ടോം ജോസിനെതിരെ കേസെടുത്തത്.