FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
Crime

മലപ്പുറത്തെ ഫ്ലാഷ് മോബ്: അപവാദ പ്രചാരണം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു

Sunday, Dec 10, 2017,20:53 IST By മെട്രൊ വാർത്ത A A A

മലപ്പുറം: എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി മലപ്പുറത്ത് ഫ്ലാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടികള്‍ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ്, ദൃശ്യമാധ്യമങ്ങൾ തുടങ്ങിയവയിൽ നേരിട്ടു നിരീക്ഷണം നടത്തിയതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.

പ്രധാനമായും ആറ് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ബിച്ചാന്‍ ബഷീര്‍, അനസ് പി.എ, ഹനീഫ ഞാങ്ങാട്ടിരി, സുബൈര്‍ അബൂബക്കര്‍, സിറോഷ് അല്‍ അറഫ, അഷ്‌കര്‍ ഫരീഖ് എന്നീ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ പ്രചാരണം നിരീക്ഷിച്ച് കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്നും പൊലീസ് വ്യക്തമാക്കി.

വിഭാഗീയതയും കലാപവുമുണ്ടാക്കാനുള്ള ശ്രമം, സ്ത്രീകള്‍ക്കെതിരായ അപവാദപ്രചാരണം, അശ്ലീല പദപ്രയോഗം തുടങ്ങിയവയ്‌ക്കെതിരായ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. കൂടാതെ ഐടി ആക്ടിലെ വിവിധ വകുപ്പുകളും ഇതിനോടൊപ്പം ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍േദശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.