FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
kerala

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് ഒരു മാസം നീട്ടി വയ്ക്കണമെന്ന് അപേക്ഷ

Sunday, Dec 10, 2017,16:27 IST By മെ‌ട്രൊ വാർത്ത A A A

ന്യൂഡൽഹി: ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് ഒരു മാസത്തേക്ക് നീട്ടി വയ്കണമെന്ന് അപേക്ഷ. കേസിലെ പ്രതികളായ കസ്തൂരിരംഗൻ അയ്യർ, ആർ.ശിവദാസൻ എന്നിവരാണ് ഹർജി നൽകിയത്. കേസിൽ സിബിഐ ഇത് വരെ ഹർജി നൽകിയിട്ടില്ല. നവംബർ 20 ന് മുമ്പ് ഹർജി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. പിണറായിയെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതിയുടെ ഉത്തരവ് ചീഫ് ജസ്റ്റീസ് പി. ഉബൈദ് അധ്യക്ഷനായ ബഞ്ച് ശരിവയ്ക്കുകയായിരുന്നു. പിണറായിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും പിണറായി വിജയനടക്കം മൂന്നു പ്രതികള്‍ വിചാരണ നേരിടേണ്ടെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് ഹർജി.