FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Nri

സൗദിയില്‍ സിനിമ തിയറ്റര്‍ തുറക്കുന്നു, ആദ്യ പ്രദർശനം മാർച്ച് മാസത്തോടെ

Monday, Dec 11, 2017,17:00 IST By മെട്രൊ വാർത്ത A A A

ജിദ്ദ: സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക് പ്രവർത്തനാനുമതി നല്‍കാന്‍ തീരുമാനമായി. ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സാംസ്കാരിക വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍ അവ്വാധ് അറിയിച്ചു.

അടുത്തവര്‍ഷം മാര്‍ച്ച് മാസത്തോടെ ആദ്യ തിയറ്റര്‍ പ്രദർശനം ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രസ്താവനയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നരപ്പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സൗദിയില്‍ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്.