FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
World

ഇറാനിൽ വീണ്ടും ശക്തമായ ഭൂചലനം

Tuesday, Dec 12, 2017,17:38 IST By മെ‌ട്രൊ വാർത്ത A A A

ടെഹ്‌റാൻ: ഇറാനിലെ ടെഹ്‌റാനിൽ വീണ്ടും ശക്തമായ ഭൂചലനം. റിക്‌ടർ സ്കെയിൽ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങളാണ് തകർന്ന് വീണത്. ആളപായം ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ഗ്രാമപ്രദേശങ്ങളിൽ വൈദ്യുതി ജലവിതരണസംവിധാനങ്ങൾ പൂർണ്ണമായും തകരാറിലായി. ഇറാൻ സുരക്ഷാ സേന പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. ഈ മാസം ഇത് രണ്ടാം തവണയാണ് ഇറാനിൽ ഭൂകമ്പം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസവും ടെഹ്‌റാനിൽ ശക്തമായ ഭൂകമ്പം ഉണ്ടായിരുന്നു,