FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
kerala

എസ്എഫ്ഐക്കെതിരെ കോടിയേരി ബാലകൃഷ്ണൻ

Tuesday, Dec 12, 2017,13:36 IST By മെ‌ട്രൊ വാർത്ത A A A

തിരുവനന്തപുരം: എസ്എഫ്ഐക്കെതിരെ രൂക്ഷമായ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എസ്എഫ്ഐ സങ്കുചിതമായി ചിന്തിക്കരുത്. ബഹുസ്വരതയെ അംഗീകരിക്കാൻ സംഘടന തയാറാകണം.

ഒരു കോളേജിലെ എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളാനുള്ള മനസ് ഉണ്ടാകണം. ചെങ്കോട്ടയിലേക്ക് സ്വാഗതം പോലുള്ള മുദ്രാവാക്യങ്ങൾ കാലത്തിന് ചേർന്നതല്ലെന്നും അദേഹം വ്യക്തമാക്കി.

തിരുവനന്തപുരം വിളപ്പിൽശാലയിൽ ഇഎംഎസ് അക്കാദമിയിൽ നടന്ന എസ്എഫ്ഐ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി പാർട്ടിയുടെ യുവജനസംഘടനയെ വിമർശിച്ച് രംഗത്തെത്തിയത്.