FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
India

ഓഖി ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം

Tuesday, Dec 12, 2017,19:34 IST By മെ‌ട്രൊ വാർത്ത A A A

ചെന്നൈ : ഓഖി ചുഴലിക്കാറ്റ് തമിഴ്നാട്ടിലും ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി പളനിസാമി. ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും. നാളെ മുതല്‍ നേവിയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഓഖി ദുരന്തത്തില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരസഹായം ലഭിച്ചില്ലെന്ന് പരാതി. ഇതര സംസ്ഥാനത്തെത്തിയ മത്സ്യത്തൊഴിലാളികളുടേതാണ് പരാതി. രത്നഗിരിയില്‍നിന്ന് എത്തിയവരാണ് പരാതി ഉന്നയിച്ചത്. അടിയന്തര സഹായമോ ഭക്ഷണോ കിട്ടിയില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

2000 രൂപയ്ക്ക് പകരം ഇവര്‍ക്ക് ലഭിച്ചത് 200 രൂപയാണ്.1000 ലിറ്റര്‍ ഡീസലിന് പകരം 600 ലിറ്റര്‍ മാത്രമേ ലഭിച്ചുള്ളൂ. പുതിയ തുറ സ്വദേശികള്‍ കര്‍ണാടക തീരത്ത് എത്തിയപ്പോള്‍ ഇന്ധനം തീര്‍ന്നിരുന്നു. ട്രെയിനിലാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്. മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും മത്സ്യത്തൊഴിലാകള്‍ പറഞ്ഞു. പണമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണമെന്നും തൊഴിലാളികള്‍ പറഞ്ഞു.