FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
kerala

ഓഖി ദുരന്തം: ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി

Tuesday, Dec 12, 2017,16:18 IST By മെ‌ട്രൊ വാർത്ത A A A

കോഴിക്കോട്: ഓഖി ദുരന്തത്തിൽ പെട്ട് മരിച്ചവരുടെ ഏഴ് മൃതദേഹങ്ങൾ കൂ‌ടി കണ്ടെത്തി. കോഴിക്കോട് ബേപ്പൂരിൽ നിന്ന് ആറ് മൃതദേഹങ്ങളും താനൂരിൽ നിന്ന് ഒരു മൃതദേഹവുമാണ് കണ്ടെത്തിയത്. ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്‍റും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായം ലഭിച്ചില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.ഇതര സംസ്ഥാനത്ത് കുടുങ്ങി പോയ മത്സ്യത്തൊഴിലാളികളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. രത്‌നഗിരിയിൽ നിന്നെത്തിയവരാണ് ഇവർ. 2000 രൂപയ്ക്ക് പകരം 200 രൂപയാണ് ലഭിച്ചതെന്നും ഇവർ വ്യക്തമാക്കി.