FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
India

കടുത്ത മത്സരം പ്രതീക്ഷിച്ച തന്നെ ബിജെപി അത്ഭുതപ്പെടുത്തി; പരിഹാസവുമായി രാഹുൽ

Tuesday, Dec 12, 2017,15:49 IST By മെ‌ട്രൊ വാർത്ത A A A

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ എത്തി നിൽക്കെ ബിജെപിയെ പരിഹസിച്ച് രാഹുൽ ഗാന്ധി. ആദ്യഘട്ടവോട്ടെടുപ്പിൽ കോൺഗ്രസ് പ്രതീക്ഷിച്ചത് കടുത്ത മത്സരമാണ്. എന്നാൽ ബിജെപിയുടെ പ്രകടനം അത്ഭുതപ്പെടുത്തുന്നതായിരുന്നു. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നാടകമാണ് മോദിയുടെ ജലയാത്രയെന്നും അദേഹം പറഞ്ഞു.

ഗുജറാത്തിലെ ജനങ്ങളിൽ നിന്ന് അകമഴിഞ്ഞ പിന്തുണയും സ്നേഹവുമാണ് തനിക്കീ മൂന്ന് മാസക്കാലത്ത് ലഭിച്ചത്. ഈ അനുഭവം മറക്കാനാകില്ല.നിങ്ങളുടെ സ്നേഹം എന്‍റെ ഹൃദയത്തെയാണ് സ്പർശിച്ചത്. കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പോൾ താൻ മുൻഗണന കൊടുക്കുന്നത്.

കഴിഞ്ഞ 22 വര്‍ഷവും ബിജെപി ഗുജറാത്തിലെ ജനങ്ങള്‍ക്ക് എന്ത് നല്‍കി എന്നതാണ് പ്രസക്തം. മോദിയും വിജയ് രൂപാണിയും ചേര്‍ന്ന് നടത്തിയ വികസനം പക്ഷപാതപരമാണെന്ന് രാഹുല്‍ ആരോപിച്ചു. അഞ്ചോ പത്തോ പേരിലേക്ക് മാത്രമാണ് വികസനം എത്തിയിട്ടുള്ളത്. വന്‍കിട വ്യവസായികള്‍ക്ക് ആറ് കോടി രൂപ വായ്പയായി നല്‍കിയിട്ട് ചെറുകിട വ്യവസായങ്ങളെ അവഗണിക്കുകയാണ് ബിജെപി ചെയ്തത്.

കര്‍ഷകരെയും പൂര്‍ണമായും അവഗണിക്കുന്ന നയമാണ് ബിജെപി സ്വീകരിച്ചത്. ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഇതൊക്കെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചോ രാജ്യത്തെ അഴിമതികളെക്കുറിച്ചോ പ്രധാനമന്ത്രി സംസാരിക്കാത്തിന്റെ കാരണവും അവര്‍ക്കറിയാമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെയാണ് മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുലിന്റെ രംഗപ്രവേശം.