FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
India

കശ്‌മീരിൽ കനത്ത മഞ്ഞിടിച്ചിലിൽ മൂന്ന് സൈനികരെ കാണാതായി

Tuesday, Dec 12, 2017,17:22 IST By മെ‌ട്രൊ വാർത്ത A A A

ശ്രീനഗർ:ബന്ദിപ്പോറ ജില്ലയിൽ വൻമലയിടിച്ചിലിൽ മൂന്ന് സൈനികരെ കാണാതായി. നിയന്ത്രണരേഖയ്ക്ക് സമീപം സൈനിക പോസ്റ്റിൽ മഞ്ഞുമലയിടിഞ്ഞ് വീണാണ് സൈനികരെ കാണാതായിരിക്കുന്നത്. കഴിഞ്ഞ വർഷം വൻമലയിടിച്ചിൽ ഉണ്ടാകുകയും പത്തോളം പേർ മരിക്കുകയും ചെയ്തിരുന്നു. അവിടെത്തന്നെയാണ് ഇവിടെയും കനത്ത മഞ്ഞുവീഴ്ച ഉണ്ടായിരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച മഞ്ഞുവീഴ്ച ചൊവ്വാഴ്ച രാവിലെയും തുടരുകയാണ്. മറ്റൊരു സംഭവത്തിൽ രണ്ട് സൈനികരെ കാണാതായതായും റിപ്പോർട്ടുണ്ട്.അവർക്കായും തിരച്ചിൽ തുടരുകയാണ്.